Home  > News  >  News Details
സ്റ്റീല്‍ബേഡ് എസ്‍ബിഎ 3 ഹെല്‍മെറ്റ്
സ്വന്തം ലേഖകന്‍
Posted on: Wednesday, Oct 25, 2017   12:00 PM


ഏറ്റവും നീളമേറിയ വൈസറുള്ള പുതിയ ഹെല്‍മെറ്റ് - എസ്‍ബിഎ 3 സ്റ്റീല്‍ബേഡ് പുറത്തിറക്കി. യൂറോപ്യന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹാഫ് ഫേസ് ഹെല്‍മെറ്റിന് എയര്‍ വെന്റിലേഷന്‍ സിസ്റ്റമുണ്ട്. ഹെല്‍മെറ്റിനുള്ളിലൂടെ വായുസഞ്ചാരം ലഭ്യമാക്കി ചൂട് കുറയ്ക്കാന്‍ ഈ സംവിധാനത്തിനു കഴിയും.
Steelbird SBA 3 Helmet
ഹെല്‍മെറ്റിനു പിന്‍ഭാഗത്തുള്ള വെന്റ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വലകൊണ്ട് മറച്ചിരിക്കുന്നു. നെക്ക് പാഡ് വലിയുന്നതാണ്. ഉള്ളിലെ ഭാഗം അനായാസം നീക്കം ചെയ്ത് കഴുകി വൃത്തിയാക്കാം. ഗോള്‍ഡന്‍ , ബ്ലൂ, റെയിന്‍ബോ, സില്‍വര്‍ നിറങ്ങളില്‍ വൈസര്‍ ലഭ്യമാണ്. വില 2,349 രൂപ മുതല്‍ 2,499 രൂപ വരെ.




Related Stories
TOP