Home  > News  >  News Details
ഐ സേഫ് 2017 ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം
സ്വന്തം ലേഖകന്‍
Posted on: Wednesday, Aug 30, 2017   11:00 AM


ഇന്ത്യന്‍ റോഡ് സേഫ്ടി കാംപെയിന്റെ ഐ സേഫ് 2017 ന്  ഡല്‍ഹിയില്‍ തുടക്കമായി. ഇന്ത്യയിലെ റോഡ് അപകടനിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്ന പ്രൊജക്ടുകള്‍ കോളജ് വിദ്യാര്‍ഥികളില്‍ നിന്ന് ക്ഷണിക്കുകയും ഏറ്റവും നല്ല പ്രൊജക്ടുകള്‍ക്ക് പുരസ്കാരം നല്‍കുകയും നല്‍കുകയും ചെയ്യുന്ന ദ സേഫര്‍ ഇന്ത്യ ചലഞ്ച് ( ഐ സേഫ് 2017) ആണ് ഇന്ത്യന്‍ റോഡ് സേഫ്ടി കാംപെയിനിലെ പ്രധാന ഇനം. റോഡ് ട്രാന്‍സ്പോര്‍ട് ആന്‍ഡ് ഹൈവേസ് മന്ത്രാലയം, ഡല്‍ഹി ട്രാഫിക് പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് ഇന്ത്യന്‍ റോഡ് സേഫ്ടി കാംപെയിന്‍ ഒമ്പത് മാസം നീണ്ട നില്‍ക്കുന്ന ഐ സേഫ് 2017 കോളജ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. വിജയികളാകുന്ന ടീമുകള്‍ക്ക് 50 ലക്ഷം രൂപ മൂല്യമുള്ള സമ്മാനങ്ങള്‍ ലഭിക്കും.


താല്‍പ്പര്യമുള്ള കോളജ് വിദ്യാര്‍ഥികള്‍ക്ക് https://www.road-safety.co.in/isafe/ എന്ന വെബ്സൈറ്റില്‍ ഐ സേഫ് 2017 മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 2017 സെപ്റ്റംബര്‍ ഒന്ന്.




Related Stories
TOP