Home  > News  >  News Details
ആകര്‍ഷകമായ വിലയില്‍ പുതിയ ഹ്യുണ്ടായി വെര്‍ന
സ്വന്തം ലേഖകന്‍
Posted on: Wednesday, Aug 23, 2017   12:00 PM


ആകര്‍ഷകമായ വിലയില്‍ പുതിയ ഹ്യുണ്ടായി വെര്‍ന വിപണിയിലെത്തി. ഡല്‍ഹി എക്സ്‍ഷോറൂം വില 7.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
Hyundai Verna 2017
പഴയതുപോലെ 1.6 ലീറ്റര്‍ പെട്രോള്‍ , ഡീസല്‍ എന്‍ജിനുകളാണ് പുതിയ വെര്‍ണയ്ക്കും. 1.6 ലീറ്റര്‍ , പെട്രോള്‍ എന്‍ജിന് 121 ബിഎച്ച്പി-151 എന്‍എം ആണ് ശേഷി. 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനിത് 126 ബിഎച്ച്പി-260 എന്‍എം. രണ്ട് എന്‍ജിനുകള്‍ക്കും ആറ് സ്പീഡ് മാന്വല്‍ , ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് വകഭേദങ്ങളുണ്ട്. ഭാവിയില്‍ 1.4 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ അവതരിപ്പിക്കാന്‍ ഹ്യുണ്ടായിയ്ക്ക് പദ്ധതിയുണ്ട്.
Hyundai Verna 2017
പഴയതിലും ബലവത്തായ കെ 2 പ്ലാറ്റ്ഫോമിലാണ് അഞ്ചാം തലമുറ വെര്‍ന നിര്‍മിച്ചിരിക്കുന്നത്. ഇത് കാറിനു കൂടുതല്‍ സുരക്ഷ നല്‍കും. വീല്‍ബേസ് 30 മില്ലീമീറ്റര്‍ വര്‍ധിച്ചിട്ടുണ്ട്. നീളം 62 മിമീയും വീതി 29 മിമീയും കൂടി. പുതിയ വെര്‍ണയുടെ നീളം - 4,440 മിമീ, വീതി -1729 മിമീ, ഉയരം 1475 മിമീ, വീല്‍ബേസ് -2,600 മിമീ. ബൂട്ട് കപ്പാസിറ്റിയില്‍ 45 ലീറ്ററാണ് വര്‍ധന. ഇപ്പോള്‍ 480 ലീറ്ററായി.
Hyundai Verna 2017
സൗകര്യങ്ങള്‍ , സാങ്കേതിക വിദ്യ എന്നിവയില്‍ പുതിയ വെര്‍ന എതിരാളികളെക്കാള്‍ മുന്നിട്ടുനില്‍ക്കുന്നു. സി സെഗ്മെന്റ് സെഡാനുകളില്‍ ആദ്യമായി തണുപ്പിക്കല്‍ സൗകര്യമുള്ള മുന്‍ സീറ്റുകള്‍ വെര്‍നയിലുണ്ട്.


ഹോണ്ട സിറ്റി ( 8.46 ലക്ഷം രൂപ- 13.43 ലക്ഷം രൂപ ), മാരുതി സിയാസ് ( 7.66 ലക്ഷം രൂപ- 11.44 ലക്ഷം രൂപ ), സ്കോഡ റാപ്പിഡ് ( 8.20 ലക്ഷം രൂപ- 13.06 ലക്ഷം രൂപ ), ഫോക്സ്‍വാഗന്‍ വെന്റോ ( 8.05 ലക്ഷം രൂപ- 13.78 ലക്ഷം രൂപ ) മോഡലുകളുമായാണ് ഹ്യുണ്ടായി വെര്‍ന മത്സരിക്കുന്നത്.
Hyundai Verna 2017
പുതിയ വെര്‍നയുടെ പ്രീ ബുക്കിങ് ഈ മാസം ഒന്നിന് ആരംഭിച്ചിരുന്നു. ഇതിനോടകം  45,000 അന്വേഷണങ്ങള്‍ വെര്‍ണയ്ക്ക് ലഭിച്ചെന്ന് കമ്പനി വ്യക്തമാക്കി. ബുക്കിങ് 4000 എണ്ണത്തോളം ലഭിച്ചു. പ്രതിമാസം 4000-5000 വെര്‍നകള്‍ വില്‍പ്പന നടത്താനാവുമെന്നാണ് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്.


ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വില താല്‍ക്കാലികമാണ്. ബുക്കിങ് 20,000 തികഞ്ഞുകഴിഞ്ഞാല്‍ വില വര്‍ധനയുണ്ടാകും.



Related Stories
TOP