Home  > News  >  News Details
നിസാന്‍ കണക്ട് ആപ്പ് ഇന്ത്യയില്‍
സ്വന്തം ലേഖകന്‍
Posted on: Saturday, Aug 12, 2017   12:00 PM


നിരവധി ഉപകാരപ്രദമായ സൗകര്യങ്ങളുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ നിസാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. നിസാന്‍ കണക്ട് ആപ്പ് എന്ന ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് , ഐഒഎസ് , വിന്‍ഡോസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. മൈക്ര, ടെറാനോ, സണ്ണി മോഡലുകളുടെ മുന്തിയ വകഭേദങ്ങള്‍ക്കാണ് നിസാന്‍ കണക്ട് ആപ്പ് നല്‍കിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തേയ്ക്ക് സൗജന്യമായാണ് 50 ലേറെ ഫീച്ചറുകളുള്ള നിസാന്‍ കണക്ട് ആപ്പ് ലഭിക്കുക.


കാറില്‍ ഘടിപ്പിച്ചിരിക്കുന്ന ടെലിമാറ്റിക്സ് കണ്‍ട്രോള്‍ യൂണിറ്റുമായി ( ടിസിയു) ചേര്‍ന്നാണ് മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനം. ടിസിയുവില്‍ ഒരു സിം കാര്‍ഡുണ്ട്. കാറിന്റെ വേഗവും പോകുന്ന സ്ഥലങ്ങളുമെല്ലാം സിം മുഖേനയുള്ള ജിപിഎസ് കണക്ഷനിലൂടെയാണ് ആപ്ലിക്കേഷന്‍ തിരിച്ചറിയുന്നത്.
Nissan Connect App
ഡ്രൈവറെ വച്ച് കാര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് നിസാന്‍ കണക്ട് ആപ്പ്. ആപ്പില്‍ മുന്‍കൂട്ടി ക്രമീകരിച്ചിരിക്കുന്ന പരമാവധി വേഗത്തിനു മുകളിലായാല്‍ അറിയിപ്പ് മൊബൈല്‍ ഫോണില്‍ ലഭിക്കും. വാഹനം നിശ്ചിത സ്ഥലപരിധി വിട്ടാല്‍ അറിയിപ്പ് ലഭിക്കുന്ന സംവിധാനവുമുണ്ട്. സമയപരിധിയും സെറ്റ് ചെയ്യാം.ഡ്രൈവിങ് രീതി വിലയിരുത്തി മാര്‍ക്ക് നല്‍കാനും ഇന്ധനക്ഷമതയെപ്പറ്റിയുള്ള വിവരങ്ങള്‍ തരാനും ആപ്പിക്കേഷനു കഴിയും. സര്‍വീസ് ചരിത്രം, സര്‍വീസ് ചെയ്യേണ്ട സമയം അറിയിക്കുന്ന സംവിധാനം, സര്‍വീസ് ബുക്ക് ചെയ്യാനുള്ള സൗകര്യം , സമീപത്തുള്ള നിസാന്‍ ഡീലര്‍ഷിപ്പുകള്‍- സര്‍വീസ് സെന്ററുകള്‍ - പെട്രോള്‍ പമ്പുകള്‍ അറിയാനുള്ള സൗകര്യം എന്നിവയും നിസാന്‍ കണക്ട് ആപ്പിലുണ്ട്.
Nissan Connect App
ആപ്ലിക്കേഷന്റെ ആദ്യ പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നതെന്നും ഭാവിയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കുമെന്നും നിസാന്‍ ഇന്ത്യ അറിയിച്ചു. രണ്ട് വര്‍ഷം കൊണ്ടാണ് കണക്ട് ആപ്പ് നിസാന്‍ വികസിപ്പിച്ചത്. സമാനമായ ആപ്ലിക്കേഷന്‍ ഹോണ്ട, ടൊയോട്ട, മഹീന്ദ്ര കമ്പനികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്.



Related Stories
TOP