Home  > News  >  News Details
പുതിയ ലാന്‍ഡ് റോവര്‍ ഡിസ്കവറി
സ്വന്തം ലേഖകന്‍
Posted on: Saturday, Aug 12, 2017   10:00 AM


ലാന്‍ഡ് റോവറിന്റെ പുതിയ ഡിസ്കവറി ഇന്ത്യന്‍ വിപണിയിലെത്തി. പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുള്ള ഏഴ് സീറ്റര്‍ എസ്‍യുവിയുടെ വില 68.05 ലക്ഷം രൂപ മുതല്‍ 1.03 കോടി രൂപ വരെയാണ്. ഔഡി ക്യു സെവന്‍ , ബിഎംഡബ്ല്യു എക്സ്‍‍ ഫൈവ്, മെഴ്‍സിഡീസ് ബെന്‍സ് ജിഎല്‍ഇ മോഡലുകളുമായാണ് ഡിസ്കവറിയുടെ മത്സരം.
Land Rover Discovery
ഡിസ്കവറിയുടെ മൂന്ന് ലീറ്റര്‍ , വി 6, ടര്‍ബോ പെട്രോള്‍ എന്‍ജിന് 340 ബിഎച്ച്പി -450 എന്‍എം ആണ് ശേഷി. മൂന്ന് ലീറ്റര്‍ , വി 6 ഡീസലിന് ഇത് 258 ബിഎച്ച്പി -600 എന്‍എം. ഫോര്‍ വീല്‍ഡ്രവുള്ള എസ്‍യുവിയുടെ രണ്ട് എന്‍ജിന്‍ വകഭേദങ്ങള്‍ക്കും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷനാണ്.


Land Rover Discovery
10 ഇഞ്ച് ഡിസ്പ്ലേയും ആറ് സ്പീക്കറുകളുമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, രണ്ട് സണ്‍ റൂഫുകള്‍ , പാരലല്‍ പാര്‍ക്ക് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ത്രീ ജി വൈ ഫൈ ഹോട്ട്സ്പോട്ട് എന്നിവ പ്രധാന ഫീച്ചറുകളില്‍ പെടുന്നു.
Land Rover Discovery




Related Stories
TOP