Home  > News  >  News Details
ലക്സസ് ഷോറൂം ബെംഗളൂരുവിലും
സ്വന്തം ലേഖകന്‍
Posted on: Wednesday, Aug 09, 2017   11:30 AM


ടൊയോട്ടയുടെ ലക്ഷുറി ബ്രാന്‍ഡായ ലക്സസിന്റെ നാലാമത്തെ ഷോറൂം ബെംഗളൂരുവില്‍ പ്രവര്‍ത്തനം തുടങ്ങി. ദക്ഷിണേന്ത്യയിലെ ആദ്യ ലക്സസ് ഷോറൂമാണിത്. ഗസ്റ്റ് എക്സ്‍പീരിയന്‍സ് സെന്റര്‍ (ജിഇസി)എന്നാണ് ലക്സസ് ഷോറൂമുകള്‍ക്ക് പേര്. ബെംഗളൂരുവിലെ ലാവെല്ലെ, റസിഡന്‍സി റോഡിലാണ് പുതിയ ജിഇസി സ്ഥിതി ചെയ്യുന്നത്. ഡല്‍ഹി, മുംബൈ, ഗുഡ്ഗാവ് എന്നിവിടങ്ങളിലാണ് മറ്റ് ജിഇസികള്‍ .
Lexus GEC
2017 മാര്‍ച്ച് 24 നാണ് ലക്സ്സ് മോഡലുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയത്. ഇഎസ് 300 എച്ച് , ആര്‍എക്സ്‍ 450 എച്ച്, എല്‍എക്സ് 450 ഡി എന്നീ മോഡലുകളാണ് രാജ്യത്ത് വില്‍പ്പനയ്ക്കുള്ളത്. കൊച്ചി, ചെന്നൈ, ഹൈദരാബാദ്, ചണ്ഢിഗഡ് എന്നിവിടങ്ങളില്‍ വില്‍പ്പനാനന്തര സേവനം ലക്സസ് നല്‍കുന്നുണ്ട്.



Related Stories





TOP

Car Bike








Designed and developed by EGGS