Home  > News  >  News Details
ട്രയംഫുമായി കൈകോര്‍ത്ത് ബജാജ്
സ്വന്തം ലേഖകന്‍
Posted on: Wednesday, Aug 09, 2017   10:30 AM


ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫുമായി ബജാജ് കൈകോര്‍ത്തു.  മിഡ് സൈസ് മോട്ടോര്‍സൈക്കിളുകള്‍ വികസിപ്പിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനുമാണ് ഇരുകമ്പനികളും തമ്മില്‍ ഓഹരി രഹിത കൂട്ടുകെട്ടുണ്ടാക്കിയത്.


ഓസ്ട്രിയന്‍ കമ്പനിയായ കെടിഎമ്മില്‍ ബജാജിന് 48 ശതമാനം ഓഹരിയുണ്ട്. ഇവരുടെ സഹകരണത്തോടെ 400 സിസിയില്‍ താഴെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള ബൈക്കുകള്‍ നിര്‍മിച്ച് ബജാജ് വില്‍പ്പന നടത്തുന്നുണ്ട്. ട്രയംഫുമായി ചേര്‍ന്ന് 400 സിസി -750 സിസി മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ സാന്നിധ്യമറിയിക്കാനാണ് ബജാജിന്റെ നീക്കം. ബജാജിന്റെ സഹകരണം വിലക്കുറവുള്ള മോഡലുകള്‍ നിര്‍മിക്കാന്‍ ട്രയംഫിനു സഹായകമാകും.


പുണെയ്ക്കടുത്ത് ചകനിലെ പ്ലാന്റിലായിരിക്കും ബജാജ് - ട്രയംഫ് സഖ്യം പുതിയ മോട്ടോര്‍ സൈക്കിളുകള്‍ വികസിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യുക. റോയല്‍ എന്‍ഫീല്‍ഡിനു വെല്ലുവിളി ഉയര്‍ത്തുന്ന ക്രൂസര്‍ ബൈക്കുകള്‍ ഈ സഖ്യം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.



Related Stories





TOP

Car Bike








Designed and developed by EGGS