Home  > News  >  News Details
വോള്‍വോ വി 90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍
സ്വന്തം ലേഖകന്‍
Posted on: Thursday, Jul 13, 2017   4:00 PM


സ്വീഡിഷ് കാര്‍ നിര്‍മാതാക്കളായ വോള്‍വോയുടെ വി 90 ക്രോസ് കണ്‍ട്രി ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. 60 ലക്ഷം രൂപയാണ് എക്സ്‍ഷോറൂം വില. വോള്‍വോ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ക്രോസ് കണ്‍ട്രി മോഡലാണ് വി 90 . വി40 ക്രോസ് കണ്‍ട്രി , എസ് 60 ക്രോസ് കണ്‍ട്രി മോഡലുകളാണ് നേരത്തെ ഇറങ്ങിയത്.
Volvo V90 Cross Country
വി 90 എസ്റ്റേറ്റ് വാഗണിന്റെ ക്രോസ് ഓവര്‍ പതിപ്പാണ് വി 90 ക്രോസ് കണ്‍ട്രി. വോള്‍വോയുടെ ലക്ഷുറി സെഡാനായ എസ് 90 യുടെ സ്റ്റൈലിങ്ങാണ് വി 90 ക്രോസ് കണ്‍ട്രിയ്ക്ക്. ഗ്രില്‍ , ചുറ്റികയുടെ ആകൃതില്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകളുള്ള ഹെഡ്‍ലാംപുകള്‍ എന്നിവ എസ് 90 യുടേതുപോലെയാണ്.
Volvo V90 Cross Country
ആള്‍വീല്‍ ഡ്രൈവുള്ള ക്രോസ് ഓവറിന്റെ രണ്ട് ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ എസ് 90 ലേതിനേക്കാള്‍ കരുത്തുള്ളതാണ്. 235 ബിഎച്ച്പി കരുത്ത് നാല് വീലുകളിലേയ്ക്കും പകരുന്നത് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍ ആണ്. 20 ഇഞ്ച് വീലുകളുള്ള വാഹനത്തിന് 210 മിമീ ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.
Volvo V90 Cross Country
അഞ്ച് സീറ്ററാണ് വി 90 ക്രോസ് കണ്‍ട്രി. അഡാപ്റ്റിവ് എയര്‍ സസ്പെന്‍ഷനാണ് പിന്‍ ചക്രങ്ങള്‍ക്ക്. ലഗേജ് സ്പേസ് 560 ലീറ്റര്‍ . നാല് മേഖലകളായി താപനില ക്രമീകരിക്കാവുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍ , പനോരമിക് സണ്‍റൂഫ് , നാപ്പാ ലെതര്‍ അപ്ഹോള്‍സ്റ്ററി, 12.3 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേ, മെമ്മറി ഫങ്ഷനുള്ള ഡ്രൈവര്‍ -കോ പാസഞ്ചര്‍ സീറ്റുകള്‍ എന്നിവ പ്രധാന ഫീച്ചറുകളില്‍ പെടുന്നു. എട്ട് എയര്‍ബാഗുകള്‍ അടക്കമുള്ള മുന്തിയ സുരക്ഷാസംവിധാനങ്ങളും ഇതിനുണ്ട്.
Volvo V90 Cross Country
ബിഎംഡബ്ല്യു എക്സ് 5 30 ഡി എക്സ്‍പെഡിഷന്‍ , മെഴ്സിഡീസ് ബെന്‍സ് ജിഎല്‍ഇ 250 ഡി, റേഞ്ച് റോവര്‍ ഇവോക്ക് എച്ച്എസ്ഇ ഡൈനാമിക് മോഡലുകളുമായാണ് വോള്‍വോ വി 90 ക്രോസ് കണ്‍ട്രി മത്സരിക്കുന്നത്.



Related Stories





TOP

Car Bike








Designed and developed by EGGS