Home  > News  >  News Details
ഒരു കോടിയിലേറെ വിലയുള്ള ഡ്യുക്കാറ്റി സ്വന്തമാക്കി ഇന്ത്യാക്കാരന്‍
സ്വന്തം ലേഖകന്‍
Posted on: Thursday, Jul 06, 2017   7:28 PM


ഒരു കോടി രൂപയിലെറെ വിലയുള്ള ഡ്യുക്കാറ്റി സൂപ്പര്‍ ബൈക്ക് ഇന്ത്യക്കാരന്‍ സ്വന്തമാക്കി. ഒബ്റോയ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറും ബൈക്ക് പ്രേമിയുമായ വിക്രം ഒബ്‍റോയിയാണ് 1.12 കോടി രൂപ എക്സ്‍ഷോറൂം വിലയുള്ള ഡ്യുക്കാറ്റി 1299 സൂപ്പര്‍ലെഗറയുടെ ഉടമയായി മാറിയത്.
Ducati 1299 Superleggera
ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ ട്രാക്കില്‍ സൂപ്പര്‍ ബൈക്കുകള്‍ ഓടിച്ച് രസിക്കാന്‍ സ്ഥിരമായി എത്തുന്ന വ്യക്തിയാണ് വിക്രം. ഡ്യുക്കാറ്റിയുടെ 1299 പനിഗേല്‍ എസ് , 916 , 1098 മോഡലുകള്‍ വിക്രം ഒബ്റോയിയുടെ സൂപ്പര്‍ ബൈക്ക് ശേഖരത്തിലുണ്ട്.
Ducati 1299 Superleggera
ലോകത്തെ ഏറ്റവും വിലയേറിയ ബൈക്കുകളിലൊന്നായ ഡ്യുക്കാറ്റി 1299 സൂപ്പര്‍ലെഗറ ആകെ 500 എണ്ണം മാത്രമാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. ഇതില്‍ 209 മത്തേതാണ് വിക്രം സ്വന്തമാക്കിയത്.
Ducati 1299 Superleggera
ഡുക്കാറ്റിയുടെ ഏറ്റവും സാങ്കേതികത്തികവുള്ള മോഡലാണ് 1299 സൂപ്പര്‍ലെഗറ. ബൈക്കിന്റെ സബ്ഫ്രെയിം, സ്വിങ് ആം, ഫെയറിങ് എന്നിവയെല്ലാം കാര്‍ബണ്‍ ഫൈബറിലാണ് നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ  156 കിലോഗ്രാമേയുള്ളൂ ഡ്രൈ ( ഇന്ധനം, എന്‍ജിന്‍ ഓയില്‍ , ഫ്ലൂയിഡ് എന്നിവ കൂടാതെയുള്ള) ഭാരം. അലുമിനിയം ഹബുള്ള വീലുകളും കാര്‍ബണ്‍ ഫൈബര്‍ നിര്‍മിതമാണ്. കുറഞ്ഞ ഭാരമുള്ള ബൈക്കിന് 215 ബിഎച്ച്പി ശേഷിയുള്ള രണ്ട് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കുന്ന പെര്‍ഫോമന്‍സ് ഊഹിക്കാവുന്നതിലും അപ്പുറം തന്നെ.
Ducati 1299 Superleggera
ഏറ്റവും കരുത്തുള്ള ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന മോഡല്‍ എന്ന ഖ്യാദിയും ഈ സൂപ്പര്‍ ബൈക്കിനുണ്ട്. 1285 സിസി , എല്‍ ട്വിന്‍ സൂപ്പര്‍ ക്വാഡ്രോ എന്‍ജിന് 146.5 എന്‍എം ആണ് പരമാവധി ടോര്‍ക്ക്. ആറ് സ്പീഡ് ഗീയര്‍ബോക്സുള്ള സൂപ്പര്‍ബൈക്കിന് മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ വേണ്ടത് വെറും രണ്ട് സെക്കന്‍ഡ്.



Related Stories





TOP
Designed and developed by EGGS