Home  > News  >  News Details
ഏറ്റവും വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍
സ്വന്തം ലേഖകന്‍
Posted on: Monday, Jun 19, 2017   2:00 PM


ഇന്ത്യയില്‍ പാസഞ്ചര്‍ വാഹന വിപണിയ്ക്ക് വളര്‍ച്ച് നേടിക്കൊടുക്കുന്നത് യൂട്ടലിറ്റി വാഹനങ്ങള്‍ക്കുള്ള വര്‍ധിച്ച ജനപ്രീതിയാണ്. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പന നടക്കുന്ന ഒരോ നാല് പാസഞ്ചര്‍ വാഹനങ്ങളില്‍ ഒന്ന് യൂട്ടിലിറ്റി വാഹനമാണ്. യുട്ടിലിറ്റി വാഹന വിഭാഗത്തില്‍ എസ്‍യുവിയും എംപിവി/എംയുവിയും ഉള്‍പ്പെടും.


യൂട്ടിലിറ്റി വാഹന വിപണിയില്‍ മേയ് മാസം ഏറ്റവും വില്‍പ്പന നേടിയ മോഡല്‍ മാരുതിയുടെ വിറ്റാര ബ്രെസയാണ്. റെക്കോര്‍ഡ് വില്‍പ്പനയാണ് വിറ്റാര ബ്രെസ നേടിയത്. 2016 മേയ് മാസം വിറ്റതിനെക്കാള്‍ 5,182 യൂണിറ്റ് അധികമാണ് 2017 ല്‍ ഇതേ മാസത്തെ വില്‍പ്പന. നിലവില്‍ അഞ്ച് മാസത്തോളമാണ് വിറ്റാര ബ്രെസയുടെ മുന്തിയ വകഭേദങ്ങളുടെ കാത്തിരിപ്പ് സമയം.
Top 5 UV
ഏപ്രിലിലേതു പോലെ ഹ്യുണ്ടായി ക്രെറ്റ ടോപ് 5 യൂട്ടിലിറ്റി വാഹന പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. 8,377 യൂണിറ്റായിരുന്നു വില്‍പ്പന. മാരുതി സുസൂക്കിയുടെ മള്‍ട്ടി പര്‍പ്പസ് വാഹനമായ എര്‍ട്ടിഗയ്ക്കാണ് മൂന്നാം സ്ഥാനം. വില്‍പ്പന 7,121 എണ്ണം.


മഹീന്ദ്ര ബൊലേറോയാണ് നാലാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തേതിനെക്കാള്‍ 2,413 യൂണിറ്റ് അധിക വില്‍പ്പന ഇത്തവണ ബൊലേറോ നേടി. വില്‍പ്പന 6,832 എണ്ണം.
Innova Crysta Touring Sport
ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കാണ് അഞ്ചാം സ്ഥാനം. മേയ് മാസം 5,643 ക്രിസ്റ്റയാണ് വില്‍പ്പന നടന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന ഏതൊരു കാറിനെക്കാളും കമ്പനിയ്ക്ക് വരുമാനം നേടിക്കൊടുക്കുന്ന മോഡലാണ് ഇന്നോവ. 2016-17 സാമ്പത്തികവര്‍ഷം 13,445 കോടി രൂപയുടെ വരുമാനമാണ് ടൊയോട്ടയ്ക്ക് ഇന്നോവ ക്രിസ്റ്റ നല്‍കിയത്.


യൂട്ടിലിറ്റി വാഹന വിപണിയില്‍ മഹീന്ദ്രയുടെ മേധാവിത്തം തകര്‍ത്ത് മാരുതി സുസൂക്കി മുന്നേറുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് മഹീന്ദ്രയ്ക്ക് 33.18 ശതമാനം വിപണി വിഹിതമുണ്ടായിരുന്നത് ഇപ്പോള്‍ 26.82 ശതമാനമാണ്. മാരുതി സുസൂക്കിയ്ക്ക് നിലവില്‍ 30.77 ശതമാനമാണ് വിപണി വിഹിതം.

ജൂണില്‍ യൂട്ടിലിറ്റി വാഹന വില്‍പ്പനയ്ക്ക് ഇടിവ് തട്ടാനാണ് സാധ്യത. ജൂലൈ ഒന്നിന് ചരക്ക് സേവന നികുതി (ജിഎസ്‍ടി) പ്രാബല്യത്തിലാകുമ്പോള്‍ വാഹന വിലയിലുണ്ടാകുന്ന കുറവ് കാത്തിരിക്കുകയാണ് പല ഉപഭോക്താക്കളും. ജിഎസ്‍ടി നടപ്പിലാക്കുന്നതോടെ ലക്ഷുറി കാറുകളുടെയും 1500 സിസിയ്ക്ക് മേല്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള എസ്‍യുവികളുടെയും വില കുറയും. നിലവിലുള്ള 50 ശതമാനം നികുതി 43 ശതമാനം ( ജിഎസ്‍ടി-28 ശതമാനം + സെസ് -15 ശതമാനം) ആയി കുറയും. 



Related Stories





TOP
Designed and developed by EGGS