Home  > News  >  News Details
പുതിയ ഫോക്സ്‍വാഗന്‍ പോളോ
സ്വന്തം ലേഖകന്‍
Posted on: Monday, Jun 19, 2017   12:40 PM


ആറാം തലമുറ പോളോയെ ഫോക്സ്‍വാഗന്‍ പ്രദര്‍ശിപ്പിച്ചു. ജര്‍മനിയിലെ വൂള്‍ഫ്‍സ്ബര്‍ഗിലെ കമ്പനി ആസ്ഥാനത്താണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പുതിയ പോളോയെ അവതരിപ്പിച്ചത്. സെപ്റ്റംബറില്‍ നടക്കുന്ന ഫ്രാങ്ക്ഫുര്‍ട്ട് മോട്ടോര്‍ഷോയിലാണ് പോളോയുടെ ഔദ്യോഗിക അരങ്ങേറ്റം. നവംബറില്‍ യൂറോപ്യന്‍ വിപണിയില്‍ 2017 മോഡല്‍ പോളോയുടെ വില്‍പ്പന ആരംഭിക്കും.
Volkswagen Polo
എട്ട് വര്‍ഷത്തിനു ശേഷമാണ് പോളോയുടെ പുതിയ മോഡല്‍ എത്തുന്നത്. അഞ്ച് ഡോര്‍ വകഭേദം മാത്രമുള്ള 2017 മോഡല്‍ പോളോ എംക്യുബി എഒ പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. പഴയ പോളോയ്ക്ക് 2001 ല്‍ പുറത്തിറങ്ങിയ നാലാം തലമുറ പോളോയുടെ പിക്യു 25 പ്ലാറ്റ്ഫോമായിരുന്നു.
Volkswagen Polo
പോളോയെക്കാള്‍ മുന്തിയ ഫോക്സ്‍വാഗന്‍ ഹാച്ച്ബാക്കായ ഗോള്‍ഫിന്റെ സ്റ്റൈലിങ്ങാണ് 2017 മോഡല്‍ പോളോയുടെ മുന്‍ഭാഗത്തിന്. മുന്‍ഗാമിയെക്കാള്‍ വീല്‍ബേസും നീളവും വീതിയുമെല്ലാം കൂടുതലുണ്ട്. വീല്‍ബേസ് 94 മിമീ വര്‍ധിച്ച് 2564 മില്ലീമീറ്ററായി. പിന്‍ സീറ്റിനു ലെഗ് റൂം കുറവാണെന്ന പരാതി ഇനി ഉയരില്ല. പുതിയ പോളോയുടേ മറ്റ് അളവുകള്‍ ഇപ്രകാരമാണ് . നീളം-4053 മിമീ ( 81 മിമീ അധികം), വീതി- 1751 മിമീ ( 63 മിമീ അധികം), ഉയരം- 1446 മിമീ ( 7 മിമീ കുറവ്). ബൂട്ട് സ്പേസ് 71 ലീറ്റര്‍ വര്‍ധിച്ച് 351 ലീറ്ററായി.
Volkswagen Polo
നാല് പെട്രോള്‍ , ഒരു ഡീസല്‍ എന്‍ജിനുകളാണ് പുതിയ പോളോയ്ക്കുള്ളത്. ഇതില്‍ ഏറ്റവും കരുത്തന്‍ ജിടിഐയ്ക്ക് ഉപയോഗിക്കുന്ന 2.0 ലീറ്റര്‍ , നാല് സിലിണ്ടര്‍ , പെട്രോള്‍ എന്‍ജിനാണ്. ഇതിന് 197 ബിഎച്ച്പിയാണ് കരുത്ത്. ഏക ഡീസല്‍ വകഭേദമായ 1.6 ടിഡിഐയുടെ 1.6 ലീറ്റര്‍ , നാല് സിലിണ്ടര്‍ , കോമണ്‍ റയില്‍ എന്‍ജിന് 94 ബിഎച്ച്പി, 113 ബിഎച്ച്പി വേരിയന്റുകളുണ്ടാകും.
Volkswagen Polo
1975 ലാണ് ആദ്യ പോളോ വിപണിയിലെത്തിയത്. ഇതിനോടകം ലോകമൊട്ടാകെ 1.40 കോടി പോളോ വില്‍പ്പന നടന്നിട്ടുണ്ട്.




Related Stories
TOP