Home  > News  >  News Details
ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍
സ്വന്തം ലേഖകന്‍
Posted on: Saturday, Jun 17, 2017   2:00 PM


ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിളിന്റെ 2017 മോഡല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. അടിസ്ഥാന വകഭേദമായ എസ് ആണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് 8.50 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ്‍ഷോറൂം വില. മുന്തിയ വകഭേദമായ ആര്‍എസ് വര്‍ഷാവസാനത്തോടെ വിപണിയിലെത്തും.
Triumph  Street Triple
പഴയ മോഡലിന്റെ എന്‍ജിനില്‍ 80 പുതിയ ഘടകങ്ങള്‍ ഉപയോഗിച്ച് പരിഷ്കരിച്ചാണ് പുതിയതിന്റെ എന്‍ജിന്‍ നിര്‍മിച്ചിരിക്കുന്നത്. മുന്‍ഗാമിയെക്കാള്‍ 30 ശതമാനം ടോര്‍ക്ക് അധികമുണ്ട്. സ്ട്രീറ്റ് ട്രിപ്പിളിന്റെ പുതിയ 765 സിസി , മൂന്ന് സിലിണ്ടര്‍ എന്‍ജിന് 111 ബിഎച്ച്പി -73 എന്‍എം ആണ് ശേഷി. റൈഡ് ബൈ വയര്‍ ത്രോട്ടിലുള്ള ബൈക്കിന് ആറ് സ്പീഡ് ഗീയര്‍ബോക്സ് ഉപയോഗിക്കുന്നു. റൈഡിങ്ങിന് സുരക്ഷ പകരാന്‍ ഡ്യുവല്‍ ചാനല്‍ എബിഎസുണ്ട്. ഇത് ഓഫ് ചെയ്യാനാവില്ല.
Triumph Street Triple
കാവസാക്കി സെഡ് 900, ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 821 എന്നിവയോടാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ മത്സരിക്കുന്നത്. ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഹരിയാനയിലെ മനേസറിലുള്ള കമ്പനി പ്ലാന്റില്‍ കൂട്ടിയോജിപ്പിച്ചാണ് സ്ട്രീറ്റ് ട്രിപ്പിളിന്റെ ഉത്പാദനം.
Triumph Street Triple
ഡയബിള്‍ റെഡ് , ഫാന്റം ബ്ലാക്ക് എന്നീ ബോഡി നിറങ്ങളില്‍ ലഭിക്കും. ഭാരം 166 കിലോഗ്രാം.



Related Stories





TOP

Car Bike








Designed and developed by EGGS