Home  > News  >  News Details
പുതിയ ഫൈവ് സീരീസ് ഈ മാസം
സ്വന്തം ലേഖകന്‍
Posted on: Friday, Jun 16, 2017   6:00 PM


ബിഎംഡബ്ല്യു ഇന്ത്യയുടെ ചെന്നൈ പ്ലാന്റില്‍ പുതിയ ഫൈവ് സീരീസിന്റെ ഉത്പാദനം ആരംഭിച്ചു. ഈ മാസം 29 നാണ് പുതിയ ഫൈവ് സീരീസ് വിപണിയിലെത്തുക. സെവന്‍ സീരീസിന്റെ ഡിസൈന്‍ ശകലങ്ങലും ചില സാങ്കേതികവിദ്യകളും പുതിയ ഫൈവ് സീരീസില്‍ കാണാം. പഴയ മോഡലിനെക്കാള്‍ ഭാരം കുറവും എന്നാല്‍ വലുപ്പം കൂടുതലുമുണ്ട് പുതിയതിന്.


ഇന്ത്യന്‍ വിപണിയില്‍ മൂന്ന് എന്‍ജിന്‍ വകഭേദങ്ങളാണ് പുതിയ ഫൈവ് സീരീസിന് ഉണ്ടാവുക. മൂന്നിനും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സാണ്. 520 ഡിയ്ക്ക് 190 ബിഎച്ച്പി ശേഷിയുള്ള 2.0 ലീറ്റര്‍ , നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനും 530 ഡിയ്ക്ക് 265 ബിഎച്ച്പി ശേഷിയുള്ള 3.0 ലീറ്റര്‍ , ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമാണ്. ഏക പെട്രോള്‍ വകഭേദമായ 530 ഐയ്ക്ക് പഴയതിലും 68 ബിഎച്ച്പി അധിക കരുത്തുള്ള രണ്ട് ലീറ്റര്‍ ( 252 ബിഎച്ച്പി) എന്‍ജിനാണ്.


ഔഡി എ 6, മെഴ്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് , ജാഗ്വാര്‍ എക്സ്‍എഫ് , വോള്‍വോ എസ് 90 എന്നിവയാണ് ഫൈവ് സീരീസിന്റെ എതിരാളികള്‍ . പുതിയ ഫൈവ് സീരീസിന് 52 ലക്ഷം രൂപ-65 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.



Related Stories
TOP