Home  > News  >  News Details
ജിഎസ്‍ടി വരുന്നതോടെ എസ്‍യുവിയ്ക്ക് വില കുറയും
സ്വന്തം ലേഖകന്‍
Posted on: Saturday, May 20, 2017   10:00 AM


ജൂലൈ ഒന്നിന് രാജ്യത്ത്‌ നടപ്പിലാക്കുന്ന ചരക്ക്‌ സേവന നികുതി (ജിഎസ്‍ടി), വിലക്കുറവ് നല്‍കുക വലിയ കാറുകള്‍ക്കും എസ്‍യുവികള്‍ക്കും മാത്രം. 1,500 സിസിയില്‍ അധികം എന്‍ജിന്‍ ഡിസ്പ്ലേസ്‍മെന്റുള്ള എസ്‍യുവികള്‍ക്കും കാറുകള്‍ക്കും 55 ശതമാനമായിരുന്നു ടാക്സ്. ജിഎസ്‍ടി നടപ്പിലാകുന്നതോടെ ഇത് 43 ശതമാനമായി കുറയും. 12 ശതമാനം നികുതിയിളവാണ് ലഭിക്കുന്നത്. വലിയ കാറുകളുടെ എസ്‍യുവികളുടെയും വിപണിയ്ക്ക് ഇത് വലിയ ഉണര്‍വേകും.
GST Impact
1,500 സിസിയില്‍ താഴെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള ഇടത്തരം കാറുകളുടെയും എസ്‍യുവികളുടെയും വിലയില്‍ ജിഎസ്‍ടി മാറ്റമുണ്ടാക്കില്ല. എന്നാല്‍ ഇരുചക്രവാഹനങ്ങള്‍ , ചെറുകാറുകള്‍ , മുച്ചക്രവാഹനങ്ങളുടെ നികുതി ഒന്നു മുതല്‍ മൂന്ന് ശതമാനം വരെ കൂടും.


വാണിജ്യവാഹനങ്ങള്‍ക്ക് നിലവില്‍ 25 ശതമാനം വരെയാണ് ആകെ നികുതി. ജിഎസ്‍ടി നടപ്പിലാകുന്നതോടെ ഇത് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ വര്‍ധിക്കും.



Related Stories
TOP