Home  > News  >  News Details
ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍
സ്വന്തം ലേഖകന്‍
Posted on: Tuesday, May 16, 2017   11:00 AM


ഇരുചക്രവാഹനങ്ങളില്‍ സാഹസികയാത്രകള്‍ നടത്താന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഹോണ്ടയുടെ സിആര്‍എഫ് 1000 എല്‍ ആഫ്രിക്ക ട്വിന്‍ എത്തി. 1986 മുതല്‍ തുടര്‍ച്ചയായി നാല് വര്‍ഷം ഡക്കാര്‍ റാലിയില്‍ ഹോണ്ടയ്ക്ക് വിജയം സമ്മാനിച്ച എന്‍എക്സ്‍ആര്‍ 650 ന്റെ പിന്‍ഗാമിയാണ് സിആര്‍എഫ് 1000 എല്‍ ആഫ്രിക്ക ട്വിന്‍ . ഈ മോഡല്‍ ആകെ 50 എണ്ണം മാത്രമാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയിരിക്കുന്നത്. കേരളത്തില്‍ കൊച്ചിയിലെ ഇവിഎം ഹോണ്ടയില്‍ മാത്രമാണ് ലഭ്യം. ഇന്ത്യയില്‍ ഈ ബൈക്ക് അസംബിള്‍ ചെയ്യുന്നതിനാല്‍ വില ആകര്‍ഷകമാക്കാന്‍ ഹോണ്ടയ്ക്ക് കഴിഞ്ഞു. കൊച്ചി എക്സ്‍ഷോറൂം വില 13.26 ലക്ഷം രൂപ. ഒരു ലക്ഷം രൂപ മുടക്കി ബൈക്ക് ബുക്ക് ചെയ്യാം.
Honda Africa Twin
ഹോണ്ടയുടെ ഏറ്റവും വിലയേറിയ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍ സൈക്കിളായ സിആര്‍എഫ് 1000 എല്‍ ആഫ്രിക്ക ട്വിന്നിന്റെ 999.11 സിസി , രണ്ട് സിലിണ്ടര്‍ , ഫോര്‍ സ്ട്രോക്ക് , ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 87.2 ബിഎച്ച്പി -91.9 എന്‍എം ആണ് ശേഷി. പരമാവധി വേഗം മണിക്കൂറില്‍ 190 കിമീ. ഭാരം 245 കിലോഗ്രാം.
Honda Africa Twin
മോട്ടോര്‍സൈക്കിളിലാദ്യമായി ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്‍മിഷന്‍ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ആഫ്രിക്ക ട്വിന്നിനുണ്ട്. മാന്വല്‍ ആയി ഗീയര്‍ മാറിയോ ഓട്ടോമാറ്റിക് ആയോ ബൈക്ക് ഉപയോഗിക്കാം. 230 മിമീ ട്രാവല്‍ ഉള്ള തലതിരിഞ്ഞ ഫോര്‍ക്കുകളാണ് മുന്നിലെ ചക്രത്തിന് ഉപയോഗിക്കുന്നത്. 250 മിമീ ഗ്രൗണ്ട് ക്ലിയറന്‍സ് കടുത്ത ഓഫ് റോഡിങ്ങിനും ബൈക്കിനെ പ്രാപ്തമാക്കുന്നു. റൈഡറുടെ ആവശ്യനുസരണം പവര്‍ ഡെലിവറി ക്രമീകരിക്കാന്‍ മൂന്ന് മോഡുകളുള്ള ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ സിസ്റ്റവും ബൈക്കിന്റെ പ്രത്യേകതയാണ്. എബിഎസുണ്ട്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും വലുപ്പമുള്ള സ്പോക്ക് വീലുകളാണ്.


Honda Africa Twin
ട്രയംഫ് 800 എക്സ്‍സിഎക്സ് , സുസൂക്കി വി സ്റ്റോം 1000, കാവസാക്കി വെസീസ് 1000, ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡാ 950 മോഡലുകളുമായാണ് ഹോണ്ട സിആര്‍എഫ് 1000 എല്‍ ആഫ്രിക്ക ട്വിന്‍ മത്സരിക്കുന്നത്.




Related Stories





TOP

Car Bike








Designed and developed by EGGS