Home  > News  >  News Details
എലൈറ്റ് ഐ 20 യുടെ പുതിയ പതിപ്പ്
സ്വന്തം ലേഖകന്‍
Posted on: Thursday, Apr 06, 2017   2:00 PM


പ്രീമിയം ഹാച്ച്ബാക്കായ ഹ്യുണ്ടായി എലൈറ്റ് ഐ 20 യുടെ പുതിയ പതിപ്പ് വിപണിയിലെത്തി. അകത്തും പുറത്തും ചില മാറ്റങ്ങളും പുതിയ ഫീച്ചറുകളും ഇതിനുണ്ട്.


ഡ്യുവല്‍ ടോണ്‍ പെയിന്റാണ് നവീകരിച്ച ഐ 20 പ്രധാന സവിശേഷത. പാഷന്‍ റെഡ് , പേള്‍ വൈറ്റ് നിറങ്ങളിലൊന്ന് ഡ്യുവല്‍ ടോണ്‍ പെയിന്റിന് തിരഞ്ഞെടുക്കാം. റൂഫിന് കറുപ്പ് നിറമാണ്. മറീന ബ്ലൂ എന്ന പുതിയ ബോഡി നിറവും ലഭ്യമാക്കിയിട്ടുണ്ട്.
Hyundai Elite i20
ഡാഷ്ബോര്‍ഡും സീറ്റുകളുമൊക്കെ ഓറഞ്ച് നിറം കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.നാവിഗേഷന്‍ , ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, മിറര്‍ ലിങ്ക് എന്നിവ നല്‍കി ഏഴിഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പരിഷ്കരിച്ചു.  പ്രീമിയം ഹാച്ച്ബാക്ക് സെഗ്‍മെന്റിലാദ്യമായി ആറ് എയര്‍ബാഗുകള്‍ നല്‍കുന്ന മോഡല്‍ എന്ന പ്രത്യേകതയും എലൈറ്റ് ഐ 20 യ്ക്കുണ്ട്.


എന്‍ജിനുകള്‍ക്ക് മാറ്റമില്ല. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് കരുത്ത് 82 ബിഎച്ച്പി അഞ്ച് സ്പീഡാണ് ഗീയര്‍ബോക്സ്. 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. എന്‍ജിന്‍ ശേഷി 99 ബിഎച്ച്പി -132 എന്‍എം. 


ഡീസല്‍ എലൈറ്റ് ഐ 20 യുടെ 1.4 ലീറ്റര്‍ , നാല് സിലിണ്ടര്‍ , കോമണ്‍ റയില്‍ എന്‍ജിന് ശേഷി 89 ബിഎച്ച്പി. ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സുള്ള ഡീസല്‍ വകഭേദത്തിന് 22.54 കിമീ / ലീറ്റര്‍ മൈലേജ് കമ്പനി വാഗ്‍ദാനം ചെയ്യുന്നു.
Hyundai Elite i20
ഹോണ്ട ജാസ്, മാരുതി ബലേനോ മോഡലുകളുമായാണ് എലൈറ്റ് ഐ 20 മത്സരിക്കുന്നത്. 2015 ഓഗസ്റ്റില്‍ വിപണിയിലെത്തിയപ്പോള്‍ മുതല്‍ ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള 10 കാറുകളിലൊന്നാണ് എലൈറ്റ് ഐ 20. 2017 ഫെബ്രുവരി വരെ 3.20 ലക്ഷം യൂണിറ്റ് ഇന്ത്യയില്‍ വില്‍പ്പന നടന്നു.
Hyundai Elite i20 


കേരളത്തിലെ എക്സ്‍ഷോറൂം വില


1.2 പെട്രോള്‍ : ഇറ -5.44 ലക്ഷം രൂപ, മാഗ്ന - 6.10 ലക്ഷം രൂപ, സ്പോര്‍ട്സ് - 6.57 ലക്ഷം രൂപ, ആസ്റ്റ -7.11 ലക്ഷം രൂപ, ആസ്റ്റ ഡ്യുവല്‍ ടോണ്‍ - 7.37 ലക്ഷം രൂപ, ആസ്റ്റ ഓപ്ഷന്‍ - 7.95 ലക്ഷം രൂപ.


1.4 പെട്രോള്‍ ഓട്ടോമാറ്റിക് : മാഗ്ന - 9.27 ലക്ഷം രൂപ.


1.4 ഡീസല്‍ : ഇറ -6.77 ലക്ഷം രൂപ, മാഗ്ന - 7.33 ലക്ഷം രൂപ, സ്പോര്‍ട്സ് - 7.81 ലക്ഷം രൂപ, ആസ്റ്റ -8.39 ലക്ഷം രൂപ, ആസ്റ്റ ഡ്യുവല്‍ ടോണ്‍ - 8.65 ലക്ഷം രൂപ, ആസ്റ്റ ഓപ്ഷന്‍ - 9.22 ലക്ഷം രൂപ.



Related Stories
TOP