Home  > News  >  News Details
കേരളത്തിലെ വിലയേറിയ ഫാന്‍സി നമ്പര്‍
സ്വന്തം ലേഖകന്‍
Posted on: Tuesday, Mar 21, 2017   10:00 AM


ഫാന്‍സി നമ്പര്‍ ലേലത്തുകയില്‍ കേരളത്തില്‍ പുതിയ റെക്കോര്‍ഡ്. കെഎല്‍ 01- സിബി -01 എന്ന വാഹന രജിസ്ട്രേഷന്‍ നമ്പര്‍ 18 ലക്ഷം രൂപയ്ക്കാണ് തിരുവന്തപുരം സ്വദേശിയും ദേവി ഫാര്‍മ ഉടമയുമായ കെ.എസ് . ബാലഗോപാല്‍ സ്വന്തമാക്കിയത്. ഒന്നരകോടി രൂപയ്ക്കടുത്ത് വിലയുള്ള ടൊയോട്ട ലാന്‍ഡ് ക്രൂസറിനാണ് ഈ നമ്പര്‍ ഉപയോഗിക്കുക.ഇതിനുമുമ്പുള്ള റെക്കോര്‍ഡ് 16.15 ലക്ഷം രൂപയാണ്. തൃശൂരില്‍ കെഎല്‍ -08- ബിഎല്‍ -01 എന്ന ഫാന്‍സി നമ്പരാണ് ഈ തുകയ്ക്ക് ലേലത്തില്‍ പോയത്. ഖത്തര്‍ ആസ്ഥാനമായി ബിസിനസ് നടത്തുന്ന റലീഫ് റേഞ്ച് റോവര്‍ ഇവോക്കിനു വേണ്ടിയാണ് ആ നമ്പര്‍ സ്വന്തമാക്കിയത്.


കെഎല്‍ -01 - സിബി -01 അടക്കം 28 ഫാന്‍സി നമ്പരുകളാണ് മാര്‍ച്ച് 20 ന് തിരുവന്തപുരം ആര്‍ടി ഓഫീസില്‍ ലേലത്തിനു വച്ചത്. ലേലത്തിലൂടെ 24.94 ലക്ഷം രൂപ തിരുവന്തപുരം ആര്‍ടി ഓഫീസിനു ലഭിച്ചു. സി 9999 രണ്ട് ലക്ഷം രൂപയ്ക്കും സിബി 9 1.15 ലക്ഷം രൂപയ്ക്കുമാണ് ലേലത്തില്‍ പോയത്.


തിരുവന്തപുരം ആര്‍ടി ഓഫീസില്‍ നടന്ന ലേലത്തില്‍ കെഎല്‍ 01 സിബി -01 നമ്പരിനു വേണ്ടി നാല് പേരായിരുന്നു എത്തിയത്. അമ്പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം 13 ലക്ഷത്തില്‍ എത്തിയതോടെ മൂന്നു പേര്‍ പിന്മാറി. ഈ തുകയ്ക്ക് ബാലഗോപാലിനു നമ്പര്‍ സ്വന്തമാക്കാമായിരുന്നെങ്കിലും അഞ്ച് ലക്ഷം കൂടി കൂട്ടിവച്ച് റെക്കോര്‍ഡ് തുക തികയ്ക്കുകയായിരുന്നു.


രണ്ടുമാസം മുമ്പ് കെഎല്‍ -01- സിഎ -01 എന്ന നമ്പര്‍ വെറും 2,000 രൂപയ്ക്ക് ലേലം വിളിച്ചാണ് പ്രവാസി വ്യവസായിയായ യൂസഫ് അലി സ്വന്തമാക്കിയത്. അന്ന് ഒത്തുകളി നടന്നുവെന്ന് ആരോപിച്ചു ലേലത്തില്‍ പങ്കെടുത്ത ബാലഗോപാലിന്റെ അപേക്ഷ ഇത്തവണ ആര്‍ടിഒ നിരസിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ലേലത്തിന് അനുമതി നേടിയത് . ലേലത്തില്‍ ഒത്തുകളി നടന്നുവെന്ന ആക്ഷേപമുണ്ടായിരുന്നതിനാല്‍ ഡപ്യൂട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി.കെ. ആശോകന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു ഇത്തവണ ലേലം. ലേലനടപടികള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.


ഫാന്‍സി നമ്പര്‍ നേടാനുള്ള നടപടിക്രമങ്ങള്‍



Related Stories





TOP
Designed and developed by EGGS