Home  > News  >  News Details
ബിഎസ് 4 ടിവിഎസ് ജൂപ്പിറ്റര്‍
സ്വന്തം ലേഖകന്‍
Posted on: Thursday, Mar 16, 2017   5:00 PM


ടിവിഎസിന്റെ ഗീയര്‍ലെസ് സ്കൂട്ടറായ ജൂപ്പിറ്ററിന്റെ ബിഎസ് 4 വകഭേദം വിപണിയിലെത്തി. ബിഎസ് 4 എമിഷന്‍ നിയമങ്ങള്‍ പാലിക്കുന്ന എന്‍ജിനും ഓട്ടോമാറ്റിക് ഹെഡ്‍ലാംപ് ഓണ്‍ സംവിധാനവും ഇതിനുണ്ട്. ജേഡ് ഗ്രീന്‍ , മിസ്റ്റിക് ഗോള്‍ഡ് എന്നീ പുതുനിറങ്ങളും പുതിയ ജൂപ്പിറ്ററിനുണ്ട്. വിലയില്‍ മാറ്റമില്ല. അടിസ്ഥാന വകഭേദത്തിന് 55,462 രൂപയാണ് കൊച്ചി എക്സ്‍ഷോറൂം വില. മുന്‍ചക്രത്തിന് ഡിസ്ക് ബ്രേക്കുള്ള സെഡ് എക്സ്‍ വകഭേദത്തിന് 57,490 രൂപ.
TVS Jupiter
വീഗോയ്ക്ക് ശേഷം ബിഎസ് 4 എന്‍ജിനുമായി പുറത്തിറക്കിയ സ്കൂട്ടറാണ് ജൂപ്പിറ്റര്‍ . ഗീയര്‍ലെസ് സ്കൂട്ടറിന്റെ 109.7 സിസി , സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് എട്ട് ബിഎച്ച്പി -എട്ട് എന്‍എം ആണ് ശേഷി. മെറ്റല്‍ ബോഡിയാണിതിന്. ലീറ്ററിന് 62 കിമീ മൈലേജ് നിര്‍മാതാക്കല്‍ വാഗ്ദാനം ചെയ്യുന്നു.


ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള അഞ്ച് ഗീയര്‍ലെസ് സ്കൂട്ടറുകളിലൊന്നാണ് ടിവിഎസ് ജൂപ്പിറ്റര്‍ . ഇതിനോടകം 15 ലക്ഷത്തിലേറെ എണ്ണം നിരത്തിലിറങ്ങിയിട്ടുണ്ട്. ഹോണ്ട ആക്ടിവ, ഹീറോ മയിസ്ട്രോ എഡ്ജ് മോഡലുകളുമായാണ് ജൂപ്പിറ്റര്‍ മത്സരിക്കുന്നത്.



Related Stories





TOP

Car Bike








Designed and developed by EGGS