Home  > News  >  News Details
പുതിയ ഹോണ്ട സിറ്റി വിപണിയില്‍
സ്വന്തം ലേഖകന്‍
Posted on: Tuesday, Feb 14, 2017   2:00 PM


ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പന നേടിയ സി സെഗ്‍മെന്റ് സെഡാനായ ഹോണ്ട സിറ്റിയുടെ പുതിയ പതിപ്പ് വിപണിയിലെത്തി. 2014 വിപണിയിലെത്തിയ നാലാം തലമുറ സിറ്റിയില്‍ നവീകരണമാണ് വരുത്തിയിരിക്കുന്നത്. ഡല്‍ഹി എക്സ്‍ഷോറൂം വില 8.49 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
Honda City 2017
ഹോണ്ട സിവിക്കിനെ ഓര്‍മിപ്പിക്കുന്നതാണ് നവീകരിച്ച സിറ്റയുടെ മുന്‍ഭാഗം. ആകൃതിയില്‍ അല്‍പ്പം മാറ്റമുള്ള ഹെഡ്‍ലാംപ് യൂണിറ്റില്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മുന്തിയ വകഭേദത്തിന് എല്‍ഇഡി ലാംപുകളാണ് ഹെഡ്‍ലൈറ്റില്‍ ഉപയോഗിക്കുന്നത്. ബമ്പറിനു കാര്യമായ പരിഷ്കാരമുണ്ട്. ഫോഗ് ലാംപുകളും എല്‍ഇഡി ടൈപ്പാണ്. ഡിക്കി ഡോറില്‍ ഉറപ്പിച്ച സ്പോയ്‍ലര്‍ , എല്‍ഇഡി ഉപയോഗിക്കുന്ന നവീകരിച്ച  ടെയ്ല്‍ലാംപുകള്‍ എന്നിവ പിന്നിലെ പ്രത്യേകതകള്‍ . 


Honda City 2017 Interior
ഏഴിഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന പുതുമ. 1.5 ജിബി ഇന്റേണല്‍ മെമ്മറി, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ , രണ്ട് മൈക്രോ എസ്‍ഡി കാര്‍ഡ് സ്ലോട്ടുകള്‍ എന്നിവ ഇതിനുണ്ട്.
Honda City 2017 Interior
രണ്ട് എയര്‍ബാഗുകള്‍ , ബേബി സീറ്റ് ഉറപ്പിക്കാനുള്ള സംവിധാനം , എബിഎസ് - ഇബിഡി എന്നിവ എല്ലാ വകഭേദങ്ങള്‍ക്കുമുണ്ട്, ആറ് എയര്‍ബാഗുകള്‍ മുന്തിയ വകഭേദമായ സെഡ് എക്സിനുണ്ട്. ഓട്ടോമാറ്റിക് ഹെഡ്‍ലാംപുകള്‍ , ഇലക്ട്രിക് സണ്‍ റൂഫ്, മഴ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വൈപ്പര്‍ , റിവേഴ്സ് പാര്‍ക്കിങ് ക്യാമറ എന്നിവയും മുന്തിയ വകഭേദത്തില്‍ ലഭിക്കും.


എന്‍ജിനുകളുടെ കരുത്തിലും ടോര്‍ക്കിലും യാതൊരു മാറ്റവുമില്ല. പെട്രോള്‍ , ഡീസല്‍ എന്‍ജിനുകളുടെ ഇന്ധനക്ഷമത 0.4 കിമീ കുറഞ്ഞിട്ടുണ്ട്.1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 117 ബിഎച്ച്പി -145 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡ് മാന്വല്‍ , സിവിടി ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് ഓപ്ഷനുകള്‍ ഇതിനുണ്ട്. മൈലേജ് 17.40 കിമീ / ലീറ്റര്‍ . ഓട്ടോമാറ്റിക്കിന് 18 കിമീ / ലീറ്റര്‍ .


1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന് ശേഷി 98.6 ബിഎച്ച്പി -200 എന്‍എം. ആറ് സ്പീഡ് മാന്വല്‍ ആണ് ഗീയര്‍ബോക്സ്. മൈലേജ് 25.60 കിമീ / ലീറ്റര്‍ .

മാരുതി സിയാസ് , സ്കോഡ റാപ്പിഡ് , ഫോക്സ്‍വാഗന്‍ വെന്റോ മോഡലുകളാണ് സിറ്റിയുടെ എതിരാളികള്‍ . 1998 ലാണ് ഇന്ത്യയില്‍ ഹോണ്ടയുടെ ആദ്യ മോഡലായി സിറ്റി എത്തിയത്. ഇതിനോടകം 6.50 ലക്ഷത്തിലേറെ സിറ്റികള്‍ ഇന്ത്യന്‍ നിരത്തിലിറങ്ങിയിട്ടുണ്ട്.


ഡല്‍ഹി എക്സ്‍ഷോറൂം വില


പെട്രോള്‍ 


എസ് -8.49 ലക്ഷം രൂപ


എസ്‍വി - 9.53 ലക്ഷം രൂപ


വി - 9.99 ലക്ഷം രൂപ


വിഎക്സ് -11.64 ലക്ഷം രൂപ


പെട്രോള്‍ ഓട്ടോമാറ്റിക്


വി - 11.53 ലക്ഷം രൂപ


വിഎക്സ് - 12.84 ലക്ഷം രൂപ


സെഡ്എക്സ് - 13.52 ലക്ഷം രൂപ


ഡീസല്‍ 


എസ്‍വി - 10.75 ലക്ഷം രൂപ


വി - 11.55 ലക്ഷം രൂപ


വിഎക്സ് -12.86 ലക്ഷം രൂപ


സെഡ്എക്സ് - 13.56 ലക്ഷം രൂപ.



Related Stories





TOP

Car Bike








Designed and developed by EGGS