Home  > News  >  News Details
പുതിയ ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 എത്തി
സ്വന്തം ലേഖകന്‍
Posted on: Monday, Feb 06, 2017   12:00 PM


മാരുതി സ്വിഫ്ടിന് എതിരാളിയായ ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ 10 ന്റെ നവീകരിച്ച പതിപ്പ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. ബോഡിയും ഇന്റീരിയറിലുമുള്ള നവീകരണം കൂടാതെ പുതിയ ഡീസല്‍ എന്‍ജിനും 2017 മോഡലിനുണ്ട്. പെട്രോളിലും ഡീസലിലുമായി 11 വേരിയന്റുകളുണ്ട്. ഡല്‍ഹി എക്സ്‍ഷോറൂം വില 4.58 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
2017 Hyundai Grand i10
2016 ലെ പാരിസ് മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച പുതിയ ഗ്രാന്‍ഡ് ഐ10 ല്‍ നിന്ന് ചെറിയ മാറ്റങ്ങളുണ്ട് ഇന്ത്യന്‍ പതിപ്പിന്. ഹ്യുണ്ടായി ഹാച്ച്ബാക്കിന്റെ അടിസ്ഥാന രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റമില്ല. മുന്നിലെ ബമ്പര്‍ പരിഷ്കരിച്ച് അതില്‍ ഡേ ടൈം റണ്ണിങ് ലാംപുകള്‍ക്കും ഇടം നല്‍കി. ഗ്രില്ലില്‍ ഉറപ്പിച്ച വൃത്താകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാംപുകളായിരുന്നു യൂറോപ്യന്‍ മോഡലിന്.
2017 Hyundai Grand i10
പുതിയ പിന്‍ബമ്പര്‍ , ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍ , റിയര്‍ വൈപ്പര്‍ , റൂഫ് റയിലുകള്‍ , സ്പോയ്‍ലര്‍ , പുതിയ ഡിസൈനിലുള്ള അലോയ് വീലുകള്‍ എന്നിവ ബാഹ്യഭാഗത്തെ പുതുമകളാണ്. ഏഴിഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ , റിയര്‍ എസി വെന്റുകള്‍ എന്നിവയാണ് ഇന്റീരിയറിലെ പുതിയ കാര്യങ്ങള്‍ .
2017 Hyundai Grand i10
പെട്രോള്‍ എന്‍ജിനു മാറ്റമില്ല. 81 ബിഎച്ച്പി -114 എന്‍എം ശേഷിയുള്ള പെട്രോള്‍ ഗ്രാന്‍ഡ് ഐ 10 ന് അഞ്ച് സ്പീഡ് മാന്വല്‍ , നാല് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് ഓപ്ഷനുകളുണ്ട്. മൈലേജ് : മാന്വല്‍ 19.77 കിമീ / ലീറ്റര്‍ , ഓട്ടോമാറ്റിക് 17.49 കിമീ / ലീറ്റര്‍ .


പഴയ 1.1 ലീറ്റര്‍ ഡീസല്‍ എന്‍ജിനു പകരം പുതിയ 1.2 ലീറ്റര്‍ എന്‍ജിനാണ് 2017 മോഡലിന്. ഇതിന് നാല് ബിഎച്ച്പി അധിക കരുത്തുണ്ട്. കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന് 74 ബിഎച്ച്പി -197 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സുള്ള കാറിന് 24.95 കിമീ / ലീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

കിലോമീറ്റര്‍ കണക്കിലെടുക്കാതെയുള്ള രണ്ട് വര്‍ഷത്തെ വാറന്റി ഗ്രാന്‍ഡ് ഐ 10 ന് ഹ്യുണ്ടായി നല്‍കുന്നുണ്ട്. ഫോഡ് ഫിഗോ, ടാറ്റ ടിയാഗോ , നിസാന്‍ മൈക്ര മോഡലുകളും ഗ്രാന്‍ഡ് ഐ 10 ന്റെ എതിരാളികളാണ്.



2017 Hyundai Grand i10 price list (ex-showroom Delhi)


Petrol


Hyundai Grand i10 Era- Rs 4.58 lakh


Hyundai Grand i10 Magna- Rs 5.22 lakh 


Hyundai Grand i10 Magna AT- Rs 5.98 lakh


Hyundai Grand i10 Sportz- Rs 5.65 lakh


Hyundai Grand i10 Sportz (O)- Rs 5.65 lakh


Hyundai Grand i10 Sportz (O) AT- Rs 5.96 lakh


Hyundai Grand i10 Asta- Rs 6.39 lakh


Diesel


Hyundai Grand i10 Era- Rs 5.68 lakh


Hyundai Grand i10 Magna- Rs 6.15 lakh 


Hyundai Grand i10 Sportz- Rs 6.58 lakh


Hyundai Grand i10 Sportz (O)- Rs 6.89 lakh


Hyundai Grand i10 Asta- Rs 7.32 lakh.



Related Stories





TOP
Designed and developed by EGGS