Home  > News  >  News Details
പുതിയ ഹോണ്ട സിറ്റി ഉടനെയെത്തും
സ്വന്തം ലേഖകന്‍
Posted on: Saturday, Jan 14, 2017   12:40 PM


മാരുതി സിയാസ് , സ്കോഡ റാപ്പിഡ് , ഫോക്സ്‍വാഗന്‍ വെന്റോ മോഡലുകളുടെ വെല്ലുവിളിയെ ചെറുക്കാന്‍ നവീകരിച്ച സിറ്റിയുമായി ഹോണ്ട എത്തുന്നു. തായ്‍ലന്റില്‍ കമ്പനി അവതരിപ്പിച്ച നവീകരിച്ച പതിപ്പ് ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്താനാണ് സാധ്യത.
Honda City 2017
ഹോണ്ട സിവിക്കിനെ ഓര്‍മിപ്പിക്കുന്നതാണ് നവീകരിച്ച സിറ്റയുടെ മുന്‍ഭാഗം. ആകൃതിയില്‍ അല്‍പ്പം മാറ്റമുള്ള ഹെഡ്‍ലാംപ് യൂണിറ്റില്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബമ്പറിനു കാര്യമായ പരിഷ്കാരമുണ്ട്. ഡിക്കി ഡോറില്‍ ഉറപ്പിച്ച സ്പോയ്‍ലര്‍ , ചില്ലറ മാറ്റങ്ങളുള്ള ടെയ്ല്‍ലാംപുകള്‍ എന്നിവ പിന്നിലെ പ്രത്യേകതകള്‍ .
Honda City 2017
ഇന്ത്യന്‍ വിപണിയില്‍ നവീകരിച്ച സിറ്റിയ്ക്ക് എന്‍ജിന്‍ ഭാഗത്ത് മാറ്റങ്ങളുണ്ടാകില്ല. പഴയതുപോലെ 1.5 ലീറ്റര്‍ പെട്രോള്‍ , 1.5 ലീറ്റര്‍ ഡീസല്‍ വകഭേദങ്ങളുണ്ടാകും.സസ്പെന്‍ഷനിലെ നവീകരണം കാറിന്റെ ഉയരം 10 മിമീ വര്‍ധിപ്പിക്കും.


Honda City 2017
ബ്ലോപങ്കുമായി സഹകരിച്ച് നിര്‍മിച്ച ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന പുതുമ. ആന്‍ഡ്രോയ്ഡ് ഓട്ടോ , മൊബൈല്‍ മിറര്‍ എന്നീ ഫീച്ചറുകള്‍ 6.8 ഇഞ്ച് സ്ക്രീനുള്ള സിസ്റ്റത്തിനുണ്ട്. മുന്തിയ വകഭേദത്തിന് ആറ് എയര്‍ബാഗുകള്‍ , ലെതര്‍ സീറ്റ് , സോഫ്ട് ടച്ച് ഡാഷ്ബോര്‍ഡ് എന്നിവയുണ്ടാകും.


ഇന്ത്യയിലെ രണ്ടാം തലമുറ സിറ്റിയ്ക്ക് ഉപയോഗിച്ച സെഡ്എക്സ് ബാഡ്ജ് പുതിയ സിറ്റിയ്ക്ക് ഉപയോഗിക്കും. പ്രതീക്ഷിക്കുന്ന വില 8.50 ലക്ഷം രൂപ -13 ലക്ഷം രൂപ.



Related Stories





TOP

Car Bike








Designed and developed by EGGS