Home  > News  >  News Details
പുതിയ ഇവോക്ക് പെട്രോള്‍
സ്വന്തം ലേഖകന്‍
Posted on: Thursday, Jan 12, 2017   11:00 AM


ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 2017 മോഡല്‍ റേഞ്ച് റോവര്‍ ഇവോക്കിന്റെ പെട്രോള്‍ വകഭേദത്തെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡല്‍ഹിയിലെ എക്സ്‍ഷോറൂം വില 53.20 ലക്ഷം രൂപ. എസ്ഇ എന്ന ഒറ്റ വകഭേദമേ പെട്രോള്‍ ഇവോക്കിനുള്ളൂ.


ലാവ്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ടിലുള്ളതരം 237 ബിഎച്ച്പി-340 എന്‍എം രണ്ട് ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇവോക്ക് പെട്രോളിന്. ഡീസല്‍ ഇവോക്കിലേതുപോലെ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗീയര്‍ബോക്സ്. പനോരമിക് സണ്ഡറൂഫ് , എള്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകളോടുകൂടിയ സീനോണ്‍ ഹെഡ്‍ലാംപുകള്‍ , 17 ഇഞ്ച് അലോയ് വീലുകള്‍ , ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മുന്‍സീറ്റുകള്‍ , എട്ട് ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. ബിഎംഡബ്ല്യു എക്സ്‍ ത്രീ , മെഴ്‍സിഡീസ് ബെന്‍സ് ജിഎല്‍സി മോഡലുകളോടാണ് ഇവോക്ക് മത്സരിക്കുന്നത്. പുണെയില്‍ ജെഎല്‍ആര്‍ പ്ലാന്റിലാണ് ഇവോക്കിന്റെ ഉത്പാദനം.


2017 മോഡല്‍ ഇവോക്കിന്റെ ഡീസല്‍ വകഭേദത്തെ ഇക്കഴിഞ്ഞ ഡിസംബറില്‍ ജെഎല്‍ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ജെഎല്‍ആറിന്റെ പുതിയ ഇന്‍ജീനിയം ഡീസല്‍ എന്‍ജിനുമായി ഇന്ത്യയിലെത്തിയ ആദ്യ ലാന്‍ഡ് റോവര്‍ എന്ന പ്രത്യേകത ഇതിനുണ്ട്. ഫോര്‍ വീല്‍ ഡ്രൈവ് എസ്‍യുവിയുടെ രണ്ട് ലീറ്റര്‍ എന്‍ജിന് 177 ബിഎച്ച്പിയാണ് കരുത്ത്. ഡല്‍ഹി എക്സ്‍ഷോറൂം വില 49.10 ലക്ഷം രൂപ -64.65 ലക്ഷം രൂപ.



Related Stories
TOP