Home  > News  >  News Details
കാവസാക്കിയുടെ ഡേര്‍ട്ട് ബൈക്കുകള്‍
സ്വന്തം ലേഖകന്‍
Posted on: Friday, Jan 06, 2017   11:00 AM


മഡ് റേസിങ്ങില്‍ താല്‍പ്പര്യമുള്ളവര്‍ക്കായി കാവസാക്കി പുതിയ രണ്ട് ഡേര്‍ട്ട് ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കെഎക്സ് 100, കെഎക്സ് 250 എഫ് എന്നിവയാണവ. രണ്ടു മോഡലുകളും നിര്‍മാണം പൂര്‍ത്തിയാക്കി ഇറക്കുമതി ചെയ്തവയാണ്. ഇവ റോഡില്‍ ഇറക്കാന്‍ അനുവാദമില്ല. അതുകൊണ്ടുതന്നെ രജിസ്ട്രേഷനും റോഡ് ടാക്സുമൊന്നും ആവശ്യമില്ല. ഓഫ് റോഡ് ട്രാക്കിലൂടെ മാത്രം ഓടിക്കാം. മറ്റു വാഹനങ്ങളില്‍ കയറ്റി വേണം ട്രാക്കിലെത്തിക്കാന്‍ .
Kawasaki KX100
കെഎക്സ് 100 എന്ന മിനി മോട്ടോ ക്രോസ് ബൈക്കിന് 99 സിസി , ടൂ സ്ട്രോക്ക് , സിംഗിള്‍ സിലിണ്ടര്‍ , ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. 25 ബിഎച്ച്പി കരുത്തുള്ള ബൈക്കിന് ആറ് സ്പീഡാണ് ഗീയര്‍ബോക്സ്. മുന്‍ ചക്രത്തിന് തലതിരിഞ്ഞ ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്കും ഉപയോഗിക്കുന്നു. 275 മിമീ ആണിതിന്റെ ട്രാവല്‍ . ഭാരം 77 കിലോഗ്രാം മാത്രം. ഡല്‍ഹിയില വില 4.68 ലക്ഷം രൂപ.
Kawasaki KX250F
കെഎക്സ് 250 എഫിന് 249 സിസി , സിംഗിള്‍ സിലിണ്ടര്‍ , ഫോര്‍ സ്ട്രോക്ക് ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. 44.5 ബിഎച്ച്പിയാണ് കരുത്ത്. ഗീയര്‍ബോക്സ് അഞ്ച് സ്പീഡ്. അലുമിനിയം പെരിമീറ്റര്‍ ഫ്രെയിം ഉപയോഗിക്കുന്ന ബൈക്കിന് 107 കിലോഗ്രാമാണ് ഭാരം. 330 മിമീ ഉണ്ട് ഗ്രൗണ്ട് ക്ലിയറന്‍സ്. വില 7.14 ലക്ഷം രൂപ.



Related Stories
TOP