Home  > News  >  News Details
ഹോണ്ട നവിയ്ക്ക് അഡ്വഞ്ചര്‍ / ക്രോം എഡിഷന്‍
സ്വന്തം ലേഖകന്‍
Posted on: Friday, Jan 06, 2017   10:00 AM


ഫ്രീക്കന്മാരുട മനം കവര്‍ന്ന ഹോണ്ട ടൂവീലറായ നവിയുടെ പുതിയ വകഭേദങ്ങള്‍ വിപണിയിലെത്തി. ക്രോം , അഡ്വഞ്ചര്‍ എഡിഷനുകളാണ് എത്തിയിരിക്കുന്നത്.


വിന്‍ഡ് സ്ക്രീന്‍ , മോട്ടോര്‍സൈക്കിള്‍ ഹാന്‍ഡ് ഗാര്‍ഡുകള്‍ ,ലഗേജ് ബോക്സ് , ക്രാഷ് ഗാര്‍ഡ് , ഇരട്ട വര്‍ണ്ണത്തിലുള്ള സീറ്റ് കവര്‍ എന്നിവയാണ് അഡ്വഞ്ചര്‍ എഡിഷന്റെ പ്രത്യേകതകള്‍ . ലഗേജ് ബോക്സില്‍ യാത്രാ സാധനങ്ങള്‍ സൂക്ഷിക്കാം. അഡ്വഞ്ചര്‍ എഡിഷന് 4,000 രൂപ അധികം നല്‍കണം.
Navi Chrome
കറുപ്പ് നിറത്തിലുള്ള ക്രോം എഡിഷന് ബോഡിയില്‍ ക്രോം അലങ്കാരങ്ങളുണ്ട്.  ഹെഡ് ലാംപ് പ്രൊട്ടക്ടര്‍ , ക്രാഷ് ഗാര്‍ഡ് എന്നിവയും സവിശേഷതകള്‍. 3,500 രൂപ അധികം നല്‍കിയാല്‍ ക്രോം എഡിഷന്‍ കിറ്റ് ലഭിക്കും.


എന്‍ജിനു മാറ്റമില്ല. 109 സിസി , ഫോര്‍ സ്ട്രോക്ക് എന്‍ജിന് 7.8 ബിഎച്ച്പി -8.96 എന്‍എം ആണ് ശേഷി. ഗീയര്‍ലെസാണ് നവി,


2016 ലെ ഡല്‍ഹി ഓട്ടോ എക്സ്‍പോയിലാണ് നവിയെ ഹോണ്ട ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പിന്നീട് വിപണിയിലെത്തിയ നവിയ്ക്ക് വിപണിയില്‍ മികച്ച പ്രതികരണം നേടാനായി. ആറ് മാസം കൊണ്ട് 50,000 നവിയാണ് നിരത്തിലിറങ്ങിയത്. നേപ്പാള്‍ , ശ്രീലങ്ക എന്നീ രാജ്യങ്ങളിലേയ്ക്ക് നാലു മാസത്തിനകം 2000 യൂണിറ്റ് കയറ്റുമതിയും നേടി.


ഇതോടൊപ്പം വായിക്കാം- ഹോണ്ട നവി ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്



Related Stories
TOP