Home  > News  >  News Details
ടോപ് 10 കാര്‍ പട്ടികയില്‍ ടിയാഗോ ഇല്ല
സ്വന്തം ലേഖകന്‍
Posted on: Thursday, Dec 08, 2016   10:00 AM


ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള 10 പാസഞ്ചര്‍ വാഹനങ്ങളുടെ പട്ടികയില്‍ ആദ്യമായി ടാറ്റ ടിയാഗോ സ്ഥാനം പിടിച്ചു എന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റ്. നവംബറില്‍ 6,008 യൂണിറ്റ് വില്‍പ്പനയുള്ള ടിയാഗോയ്ക്ക്  ഈ പട്ടികയില്‍ സ്ഥാനമില്ല. ഏറ്റവും വില്‍പ്പനയുള്ള 20 പാസഞ്ചര്‍ വാഹനങ്ങളെടുത്താല്‍ പതിമൂന്നാം സ്ഥാനമാണ് ടിയാഗോയ്ക്ക്.


ഒക്ടോബറിലെ ടോപ് 10 പാസഞ്ചര്‍ വാഹനപട്ടികയിലേതുപോലെ നവംബറിലും ഏഴ് മാരുതി മോഡലുകളുണ്ട്. പതിവുപോലെ ആള്‍ട്ടോയാണ് ഒന്നാം സ്ഥാനത്ത്. ഡിസയര്‍ ,വാഗണ്‍ ആര്‍ , സ്വിഫ്ട് മോഡലുകള്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ 10 നെ വില്‍പ്പനയില്‍ കടത്തിവെട്ടി മാരുതി ബലേനോ അഞ്ചാം സ്ഥാനം നേടി.
Top 10 Cars Nov 2016
ഗ്രാന്‍ഡ് ഐ 10 ഇത്തവണ ആറാം സ്ഥാനത്താണ്. ഒമ്പതിനായിരം യൂണിറ്റിലേറെ വില്‍പ്പനയുമായി വിറ്റാര ബ്രെസ ഏഴാം സ്ഥാനം നേടി. എട്ടാം സ്ഥാനം മാരുതി സെലേറിയോയ്ക്കാണ് ( കഴിഞ്ഞ മാസം പത്താം സ്ഥാനം). ഒക്ടോബറില്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന ഹ്യുണ്ടായി ഐ 20 ഇത്തവണ ഒമ്പതാം സ്ഥാനത്താണ്. റെനോ ക്വിഡിനാണ് പത്താംസ്ഥാനം.



Related Stories





TOP

Car Bike








Designed and developed by EGGS