Home  > News  >  News Details
ഏറ്റവും വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍
സ്വന്തം ലേഖകന്‍
Posted on: Wednesday, Nov 23, 2016   3:00 PM


ഇന്ത്യയിലെ യൂട്ടിലിറ്റി വാഹന വില്‍പ്പനയില്‍ 21.37 ശതമാനം വളര്‍ച്ച ഒക്ടോബറില്‍ നേടി. ഈ വിഭാഗത്തില്‍ ആകെ 70,544 യൂണിറ്റാണ് വില്‍പ്പന നടന്നത്. ഏറ്റവും വില്‍പ്പന നേടിയ അഞ്ച് യൂട്ടിലിറ്റി വാഹനങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായ നാലാം മാസവും മാരുതിയുടെ വിറ്റാര ബ്രെസയാണ് ഒന്നാമത്. 10,056 യൂണിറ്റായിരുന്നു വില്‍പ്പന. നിലവില്‍ ആറ് മാസമാണ് വിറ്റാര ബ്രെസയുടെ കാത്തിരിപ്പ് സമയം.


ഹ്യുണ്ടായി ക്രെറ്റയ്ക്കാണ് രണ്ടാം സ്ഥാനം. വില്‍പ്പന 8,670 എണ്ണം. കഴിഞ്ഞ മാസം അഞ്ചാം സ്ഥാനത്തായിരുന്ന മഹീന്ദ്ര ബൊലേറോ ഇത്തവണ മൂന്നാം സ്ഥാനം സ്വന്തമാക്കി. നാലു മീറ്ററില്‍ താഴെ നീളമുള്ള ബൊലേറോ പവര്‍ പ്ലസ് ആണ് ബൊലേറോ ബ്രാന്‍ഡിന് ഉണര്‍വേകിയത്.
Top 5 UV October 2016
സെപ്റ്റംബറില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഒക്ടോബറില്‍ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 6,294 എണ്ണമായിരുന്നു വില്‍പ്പന.


മാരുതി എര്‍ട്ടിഗയാണ് അഞ്ചാം സ്ഥാനത്ത്. വില്‍പ്പന 5,660 എണ്ണം.



Related Stories
TOP