Home  > News  >  News Details
പുതിയ ഗ്രാന്‍ഡ് ഐ 10 വരുന്നു
സ്വന്തം ലേഖകന്‍
Posted on: Tuesday, Nov 22, 2016   11:00 AM


ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ 10 ന്റെ നവീകരിച്ച പതിപ്പ് 2017 ജനുവരിയില്‍ വിപണിയിലെത്താന്‍ സാധ്യത. യുകെ വിപണിയ്ക്കായി രൂപകല്‍പ്പന ചെയ്ത പുതിയ ഐ 10 ആയിരിക്കും ഇന്ത്യയില്‍ നവീകരിച്ച ഗ്രാന്‍ഡ് ഐ 10 ആയി എത്തുക.
Grand i10 2017
ഹാച്ച്ബാക്കിന്റെ അടിസ്ഥാന രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റമില്ല. വൃത്താകൃതിയിലുള്ള രണ്ട് ഡേ ടൈം റണ്ണിങ് എല്‍ഇഡി ലാംപുകളുള്ള പുതിയ ഗ്രില്‍ , നവീകരിച്ച മുന്നിലെയും പിന്നിലെയും ബമ്പറുകള്‍ , ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ പുതിയ ഗ്രാന്‍ഡ് ഐ 10 നെ വ്യത്യസ്തമാക്കുന്നു.
Grand i10 2017
എന്‍ജിനു മാറ്റമുണ്ടാകില്ല. 1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ , 1.1 ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളായിരിക്കും ഇതിന്. മാരുതി സ്വിഫ്ടാണ് ഗ്രാന്‍ഡ് ഐ10 ന്റെ മുഖ്യ എതിരാളി.
Grand i10 2017 



Related Stories
TOP