Home  > News  >  News Details
ഹോണ്ടയുടെ ചെറു എസ്‍യുവി
സ്വന്തം ലേഖകന്‍
Posted on: Friday, Nov 11, 2016   2:00 PM


മാരുതി വിറ്റാര ബ്രെസയോട് എതിരിടാന്‍ ഹോണ്ടയുടെ പുതിയ കോംപാക്ട് എസ്‍യുവി വരുന്നു. ബ്രസീലിലെ സാവോ പൗളോ ഓട്ടോഷോയിലാണ് ഡബ്ല്യു ആര്‍ - വി എന്ന പുതിയ മോഡലിനെ ജപ്പാന്‍ കമ്പനി പ്രദര്‍ശിപ്പിച്ചത്. ബ്രസീല്‍ വിപണിയില്‍ അടുത്ത വര്‍ഷം പകുതിയോടെ ഈ മോഡല്‍ വില്‍പ്പനയ്ക്കെത്തും. 2017 അവസാനത്തോടെ ഇന്ത്യയിലും എത്തും.
Honda WR-V
ജാസിനെ അടിസ്ഥാനമാക്കിയാണ് ഡബ്ല്യുആര്‍-വി നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ബിആര്‍വിയ്ക്കു് താഴെയാണ് ഡബ്ല്യുആര്‍-വി സ്ഥാനം പിടിക്കുക. ജാസിന്റെ 1.2 ലീറ്റര്‍ പെട്രോള്‍ , 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളായിരിക്കും കോംപാക്ട് എസ്‍യുവിയ്ക്കും ഉപയോഗിക്കുക. ഹ്യുണ്ടായി ഐ 20 ആക്ടിവ് , ടൊയോട്ട എറ്റിയോസ് ക്രോസ്, ഫോഡ് ഇക്കോസ്പോര്‍ട് എന്നീ മോഡലുകള്‍ക്കും ഡബ്ല്യുആര്‍-വി എതിരാളിയാകും.



Related Stories
TOP