Home  > News  >  News Details
പുതിയ ബെന്‍സ് കണ്‍വെര്‍ട്ടിബിള്‍ മോഡലുകള്‍
സ്വന്തം ലേഖകന്‍
Posted on: Friday, Nov 11, 2016   11:00 AM


മെഴ്‍സിഡീസ് ബെന്‍സ് പുതിയ രണ്ട് കണ്‍വെര്‍ട്ടിബിള്‍ മോഡലുകളെ ഇന്ത്യയില്‍ അവതരിപ്പിച്ചു. എസ് ക്ലാസ് , സി ക്ലാസ് മോഡലുകളുടെ കണ്‍വെര്‍ട്ടിബിള്‍ പതിപ്പാണ് വിപണിയിലെത്തിയിരിക്കുന്നത്.


എസ് ക്ലാസ് കാബ്രിയോളെ


ആഡംബരത്തിന്റെ അളവുകോല്‍ എന്നു വിശേഷിപ്പിക്കാവുന്ന എസ് ക്ലാസിന്റെ കണ്‍വെര്‍ട്ടിബിള്‍ വകഭേദം. ബട്ടന്‍ അമര്‍ത്തിയാല്‍ 20 സെക്കന്‍ഡുകൊണ്ട് കാബ്രിയോളെയുടെ മേല്‍മൂടി മടങ്ങും. നാല് പേര്‍ക്ക് യാത്ര ചെയ്യാവുന്നവിധമാണ് സീറ്റ് ക്രമീകരണം.
S Class Cabriolet
എസ് 500 കാബ്രിയോളെയുടെ 4.7 ലീറ്റര്‍ , വി 8 , ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിന് ശേഷി 442 ബിഎച്ച്പി -700 എന്‍എം. റിയര്‍ വീല്‍ ഡ്രൈവുള്ള കാറിന് ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗീയര്‍ബോക്സ്. മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ വെറും 4.6 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 60 കിമീ വേഗത്തില്‍ പോകുമ്പോഴും കാറിന്റെ മേല്‍മൂടി നിവര്‍ത്താനും മടക്കാനും കഴിയും. വില  2.25 കോടി രൂപ.


സി ക്ലാസ് കാബ്രിയോളെ


ഔഡി എ3 കാബ്രിയോളെയ്ക്ക് എതിരാളി. സി ക്ലാസ് സെഡാനെ അടിസ്ഥാനമാക്കിയാണ് നിര്‍മിച്ചിരിക്കുന്നതെങ്കിലും സി ക്ലാസ് കൂപ്പെയുടെതരം ഡിസൈനാണ് കാബ്രിയോളെയ്ക്ക്. സി ക്ലാസിന് കാബ്രിയോളെ വകഭേദം ഇതാദ്യമായാണ്. മടക്കി വയ്ക്കാവുന്ന ഫാബ്രിക് റൂഫാണ് സി ക്ലാസ് കാബ്രിയോളെയുടേത്.
C Class Cabriolet
സി 300 കാബ്രിയോളെയ്ക്ക ജിഎല്‍സി 300 എസ്‍യുവിയുടെതരം എന്‍ജിനാണ്. രണ്ട് ലീറ്റര്‍ , ടര്‍ബോ പെട്രോള്‍ എന്‍ജിന് 245 ബിഎച്ച്പി -370 എന്‍എം ആണ് ശേഷി. ഒമ്പത് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉപയോഗിക്കുന്നു. മെഴ്‍സിഡീസ് ബെന്‍സിന്റെ ഏറ്റവും വിലക്കുറവുള്ള നാല് സീറ്റ് കണ്‍വെര്‍ട്ടിബിള്‍ എന്ന പ്രത്യേകത ഇതിനുണ്ട്. വില 60 ലക്ഷം രൂപ. 



Related Stories





TOP
Designed and developed by EGGS