Home  > News  >  News Details
മെഴ്‍സിഡീസ് ബെന്‍സ് ലക്സ് ഡ്രൈവ് കോഴിക്കോട്ട്
സ്വന്തം ലേഖകന്‍
Posted on: Thursday, Nov 03, 2016   4:00 PM


ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‍സിഡീസ് ബെന്‍സിന്റെ മികവുകള്‍ അനുഭവവേദ്യമാക്കുന്ന ലക്സ് ഡ്രൈവ് കോഴിക്കോട് നടക്കും. മിനി ബൈപാസ് റോഡിലെ സ്വപ്നനഗരി ഗ്രൗണ്ടില്‍ നവംബര്‍ അഞ്ച് , ആറ് തീയതികളിലാണ് ലക്സ് ഡ്രൈവ്. രാവിലെ 11 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് പരിപാടി സമയം.


മെഴസിഡീസ് ബെന്‍സിന്റെ വിവിധങ്ങളായ മോഡലുകള്‍ കാണാനും അവയുടെ ഡ്രൈവിങ് സുഖം സ്വന്തമായി അനുഭവിച്ചറിയാനും ലക്സ് ഡ്രൈവില്‍ അവസരം ലഭിക്കും. ബോളിവുഡ് മെഗാതാരം ഷാരൂഖ് ഖാന്റെ പത്നിയും പ്രമുഖ ഇന്റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന്‍ രൂപകല്‍പ്പന ചെയ്ത ഗൃഹാലങ്കാര സാമഗ്രികളുടെ വിപുലമായ പ്രദര്‍ശനവും ലക്സ് ഡ്രൈവിനോട് അനുബന്ധിച്ചുണ്ട്. ലോക പ്രശസ്ത പാചക വിദഗ്ധയായ റിതു ദലീമ തയ്യാറാക്കിയ ചില വിശിഷ്ട ഭോജനങ്ങള്‍ ആസ്വദിക്കാനുള്ള ഭാഗ്യവും ലക്സ് ഡ്രൈവില്‍ പങ്കെടുക്കുന്നവര്‍ക്കു ലഭിക്കും.


പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലാണ് മെഴ്‍സിഡീസ് ബെന്‍സ് വാഹനങ്ങളുടെ സാങ്കേതിക മികവ് വെളിവാക്കുന്ന ഡ്രൈവ് നടത്തുന്നത്. മെഴ്‍സിഡീസ് ബെന്‍സ് ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന വാഹനേതര ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ലക്സ് ഡ്രൈവ് നഗരിയിലുണ്ടാകും. കുട്ടികളുടെ ഉല്ലാസത്തിനായി പ്രത്യേക പ്ലേ സോണ്‍ സജ്ജീകരിക്കുന്നുണ്ട്. മെഴ്‍സിഡീസ് ബെന്‍സ് വാഹനങ്ങളുടെ ഉപഭോക്താക്കളാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഫിനാന്‍സ് സേവനങ്ങളെക്കുറിച്ചറിയാനും എക്സ്‍ചേഞ്ച് ചെയ്താല്‍ നിലവില്‍ ഉപയോഗിക്കുന്ന വാഹനത്തിന് എത്ര തുക കിട്ടുമെന്നു മനസിലാക്കാനും ലക്സ് ഡ്രൈവില്‍ അവസരം ഒരുക്കുന്നുണ്ട്.




Related Stories





TOP
Designed and developed by EGGS