Home  > News  >  News Details
ഹോണ്ട ഹോണറ്റ് സ്പെഷല്‍ എഡിഷന്‍
സ്വന്തം ലേഖകന്‍
Posted on: Tuesday, Sep 06, 2016   4:00 PM


ഹോണ്ടയുടെ 160 സിസി ബൈക്കായ സിബി ഹോണറ്റിന്റെ സ്പെഷല്‍ എഡിഷന്‍ വിപണിയിലെത്തി. സ്ട്രൈക്കിങ് ഗ്രീന്‍ , മാര്‍സ് ഓറഞ്ച് നിറങ്ങളില്‍ ലഭ്യമായ സ്പെഷല്‍ എഡിഷന് സ്പോര്‍ടിയായ ബോഡി ഗ്രാഫിക്സുണ്ട്. അഞ്ച് സ്പോക്ക് സ്പ്ലിറ്റ് അലോയ് വീലുകളില്‍ ബോഡി നിറത്തിലുള്ള വലയമുണ്ടെന്നതും പ്രത്യേകത.


സുസൂക്കി ജിക്സര്‍ , ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 , ബജാജ് പള്‍സര്‍ എഎസ് 150, യമഹ എഫ്‍സി- എഫ് വണ്‍ , ഹീറോ എക്സ്‍ട്രിം സ്പോര്‍ട്സ് മോഡലുകളുമായാണ് ഹോണറ്റ് മത്സരിക്കുന്നത്.


162.7 സിസി , സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എന്‍ജിനാണ് ഹോണറ്റിനു ഉപയോഗിക്കുന്നത്. എന്‍ജിന്‍ ശേഷി 15.66 ബിഎച്ച്പി -14.76 എന്‍എം. ഈ വിഭാഗത്തില്‍ ബിഎസ് 4 എന്‍ജിനുള്ള ആദ്യ മോഡല്‍ എന്ന പ്രത്യേകത ഹോണറ്റിനുണ്ട്. അഞ്ച് സ്പീഡ് ഗീയര്‍ബോക്സുളള ബൈക്കിന് മണിക്കൂറില്‍ 110 കിലോമീറ്ററാണ് പരമാവധി വേഗം. യഥാര്‍ഥ റോഡ് സാഹചര്യങ്ങളില്‍ 45-50 കിമീ / ലീറ്റര്‍ മൈലേജ് പ്രതീക്ഷിക്കാം.


കൊച്ചിയിലെ എക്സ്‍ഷോറൂം വില -85,754 രൂപ. പിന്‍ചക്രത്തിനു ഡിസ്കും കോംബി ബ്രേക്ക് സിസ്റ്റവുമുള്ള വകഭേദത്തിന് 90,254 രൂപയാണ് വില.



Related Stories
TOP