Home  > News  >  News Details
സ്പ്ലെന്‍ഡറിനെ തോല്‍പ്പിച്ച് ആക്ടിവ
സ്വന്തം ലേഖകന്‍
Posted on: Wednesday, Jul 20, 2016   11:00 AM


ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള ടൂവീലര്‍ ബ്രാന്‍ഡ് എന്ന ബഹുമതി തുടര്‍ച്ചയായ ആറു മാസം ഹോണ്ട ആക്ടിവ നേടി. 2016 ജൂണ്‍ വരെ 13.28 ലക്ഷം ആക്ടിവയാണ് വില്‍പ്പന നടന്നത്. പതിനേഴ് വര്‍ഷമായി ഏറ്റവും വില്‍പ്പനയുള്ള ടൂവിലര്‍ പദവി കയ്യടക്കി വച്ചിരുന്ന ഹീറോ സ്പ്ലെന്‍ഡറിനെക്കാള്‍ 1.04 ലക്ഷം എണ്ണം അധികമാണിത്.


സ്കൂട്ടര്‍ വിപണി തകര്‍ച്ച നേരിട്ട കാലത്താണ് ഗീയര്‍ലെസ് സ്കൂട്ടറായ ആക്ടിവ പുറത്തിറങ്ങിയത്. വളരെ പെട്ടെന്ന് ജനപ്രീതിയാര്‍ജിക്കാന്‍ ഹോണ്ടയുടെ ഗീയര്‍ലെസ് സ്കൂട്ടറിനു കഴിഞ്ഞു. പതിനഞ്ച് വര്‍ഷമായി വിപണിയിലുള്ള ആക്ടിവ ബ്രാന്‍ഡിനു കീഴില്‍ നിലവില്‍ ആക്ടിവ , ആക്ടിവ 125 , ആക്ടിവ ഐ എന്നീ മോഡലുകളുണ്ട്. ഇതിനോടകം 1.20 കോടി ആക്ടിവകള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ വില്‍പ്പന നടക്കുന്ന ഓരോ രണ്ട് ഓട്ടോമാറ്റിക് സ്കൂട്ടറുകളില്‍ ഒന്ന് ആക്ടിവയാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. രാജ്യത്തെ ടൂ വീലര്‍ വിപണിയുടെ 15 ശതമാനം ഓഹരി ആക്ടിവയുടേതാണ്.



Related Stories
TOP