Home  > News  >  News Details
ഹോണ്ട സ്കൂട്ടര്‍ ഉത്പാദനം കൂട്ടി
സ്വന്തം ലേഖകന്‍
Posted on: Thursday, Jun 30, 2016   9:00 AM


ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഗുജറാത്തിലെ പ്ലാന്റില്‍ സ്കൂട്ടര്‍ ഉത്പാദനശേഷി വിപുലീകരിച്ചു. അഹമ്മദാബാദിനു സമീപമുള്ള വിതലപൂരിലെ പ്ലാന്റില്‍ ഇനി പ്രതിവര്‍ഷം ആറ് ലക്ഷം സ്കൂട്ടറുകള്‍ അധികമായി നിര്‍മിക്കാനാവും. ഇതോടെ ഈ പ്ലാന്റിന്റെ പ്രതിവര്‍ഷ ഉത്പാദനശേഷി 12 ലക്ഷമായി ഉയര്‍ന്നു. ഉത്പാദനം കൂടിയതോടെ ആക്ടിവ സ്കൂട്ടര്‍ വിതരണത്തില്‍ നേരിടുന്ന കാലതാമസം ഇല്ലാതാകും.


ഗുജറാത്ത് പ്ലാന്റിലെ ആദ്യ അസംബ്ലി ലൈന്‍ 2016 ഫെബ്രുവരിയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. നാല് മാസത്തിനകം രണ്ടാമത്തെ അസംബ്ലി ലൈനും കമ്പനി ഒരുക്കുകയായിരുന്നു. പ്ലാന്റിനായി ആകെ 1,100 കോടി രൂപ ഹോണ്ട നിക്ഷേപം നടത്തിയിട്ടുണ്ട്. നിലവില്‍ ഹോണ്ടയുടെ ടൂവീലര്‍ ഉത്പാദന ശേഷി പ്രതിവര്‍ഷം 58 ലക്ഷം ആണ്. ഗുജറാത്തിലേത് അടക്കം നാല് നിര്‍മാണശാല ഹോണ്ടയ്ക്കുണ്ട്.



Related Stories
TOP