Home  > News  >  News Details
ഹോണ്ട നവി വില്‍പ്പന 10,000 കടന്നു
സ്വന്തം ലേഖകന്‍
Posted on: Monday, Jun 20, 2016   4:00 PM


യുവതലമുറയ്ക്കായി ഹോണ്ട അവതരിപ്പിച്ച പുതിയ ടൂവീലര്‍ - നവിയ്ക്ക് ആവശ്യക്കാരേറുന്നു. വിപണിയിലെത്തി രണ്ട് മാസം കൊണ്ട് നവിയുടെ വില്‍പ്പന 10,000 കവിഞ്ഞു.


നമ്മള്‍ കണ്ടു ശീലിച്ച ബൈക്കുകളില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ഒരു മോഡലാണ് നവി. ഡേര്‍ട്ട് ബൈക്ക് , മോപെഡ് , സ്കൂട്ടര്‍ എന്നിവയുടെയല്ലാം സങ്കരമെന്നു പറയാം. മുകള്‍ഭാഗം ഡേര്‍ട്ട് ബൈക്കിന് ഓര്‍മിപ്പിക്കും. സാധാരണ ബൈക്കുകളുടെ എന്‍ജിന്‍ ഇരിക്കുന്ന ഭാഗത്ത് മോപെഡിന്റെ പോലെ ലഗേജ് വയ്ക്കാനുള്ള സ്ഥലമാണ്. പിന്നിലെ വീലിനു സമീപം ഉറപ്പിച്ച എന്‍ജിനും വലുപ്പം കുറഞ്ഞ ടയറുമെല്ലാം സ്കൂട്ടറിനെ ഓര്‍മിപ്പിക്കും.


മുന്നില്‍ 12 ഇ‍ഞ്ചും പിന്നില്‍ 10 ഇ‍ഞ്ചും വലുപ്പമുള്ള ചക്രങ്ങള്‍ ഉപയോഗിക്കുന്നു. മുന്‍ ചക്രത്തിന് തലതിരിഞ്ഞ ടെലിസ്കോപ്പിക് ഫോര്‍ക്ക് സസ്പെന്‍ഷനാണ് പിന്‍ ചക്രത്തിന് ഹൈഡ്രോളിക് മോണോഷോക്ക് സസ്പെന്‍ഷനാണ്. ഡ്രം ടൈപ്പാണ് ബ്രേക്ക് സംവിധാനം. . 


ആക്ടിവ സ്കൂട്ടറില്‍ ഉപയോഗിക്കുന്നതരം 110 സിസി , ഫോര്‍സ്ട്രോക്ക് എന്‍ജിനാണ് നവിയ്ക്കും കരുത്തേകുന്നത്. 7.8 ബിഎച്ച്പിയാണ് എന്‍ജിന്‍ കരുത്ത്. ഗീയര്‍ രഹിതമായ നവിയ്ക്ക് മണിക്കൂറില്‍ 81 കിമീ ആണ് പരമാവധി വേഗം. കൊച്ചിയില്‍ 43,592 രൂപയാണ് എക്സ്‍ഷോറൂം വില. റോഡ് ടാക്സും ഇന്‍ഷുറന്‍സും ചേര്‍ത്ത് 48,518 രൂപയാകും. കസ്റ്റമൈസ് ചെയ്യാന്‍ നിരവധി ഓപ്ഷനുകളും കമ്പനി നല്‍കുന്നുണ്ട്.




Related Stories
TOP