Home  > News  >  News Details
ടിവിഎസ് ജൂപ്പിറ്റര്‍ മില്യണര്‍ എഡിഷന്‍
സ്വന്തം ലേഖകന്‍
Posted on: Friday, Jun 10, 2016   2:00 PM


ടിവിഎസിന്റെ ഏറ്റവും വില്‍പ്പനയുള്ള ഗീയര്‍ലെസ് സ്കൂട്ടറായ ജൂപ്പിറ്ററിന്റെ പ്രത്യേക പതിപ്പ് - മില്യണര്‍ എഡിഷന്‍ വിപണിയിലെത്തി. പുറത്തിറങ്ങി 30 മാസം കൊണ്ട് 10 ലക്ഷം ജൂപ്പിറ്റര്‍ നിരത്തിലിറങ്ങിയത് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്പെഷല്‍ എഡിഷന്‍ ടിവിഎസ് പുറത്തിറക്കിയത്.


പത്ത് പുതിയ ഫീച്ചറുകളുമായാണ് ജൂപ്പിറ്റര്‍ മില്യണര്‍ എഡിഷന്‍ എത്തിയിരിക്കുന്നത്. റോയല്‍ വൈന്‍ ബോഡി നിറം, ഇരട്ട വര്‍ണ്ണസങ്കലത്തിലുള്ള സീറ്റ്, ബീജ് ഇന്നര്‍ പാനല്‍ , ഫ്രണ്ട് പാനലില്‍ മില്യണര്‍ എഡിഷന്‍ ബാഡ്ജ് , ക്രോം മിററുകള്‍ , ബീജ് ഫ്ലോര്‍ മാറ്റ് , മില്യണര്‍ കീ റിങ്, മൊബൈല്‍ ചാര്‍ജര്‍ ഫിറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവ മില്യണര്‍ എഡിഷനുണ്ട്. മുന്‍ ചക്രത്തിന് ഡിസ്ക് ബ്രേക്ക് ഉണ്ടെന്നതും പുതിയ കാര്യം.


ജൂപ്പിറ്ററിന്റെ 110 സിസി , ഫോര്‍ സ്ട്രോക്ക് എന്‍ജിന് 8 ബിഎച്ച്പി - 8 എന്‍എം ആണ് ശേഷി.ലീറ്ററിന് 62 കിമീ മൈലേജ് കമ്പനി വാ്ദാനം ചെയ്യുന്നു. ഡല്‍ഹിഎക്സ്‍ഷോറൂം വില 53,034 രൂപ.



Related Stories
TOP