Home  > News  >  News Details
സ്കൂട്ടി സെസ്റ്റ് സ്പെഷല്‍ എഡിഷന്‍
സ്വന്തം ലേഖകന്‍
Posted on: Monday, May 16, 2016   10:00 AM


ഗീയര്‍ലെസ് സ്കൂട്ടറായ സ്കൂട്ടി സെസ്റ്റിന്റെ പ്രത്യേക പതിപ്പ് - ഹിമാലയന്‍ ഹൈസ് എഡിഷന്‍ ടിവിഎസ് പുറത്തിറക്കി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹനഗതാഗതയോഗ്യമായ നിരത്തായ ഖര്‍ദുങ് ലാ ചുരം സ്കൂട്ടി സെസ്റ്റ് കീഴടക്കിയത് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. അനം ഹാഷിം എന്നു പേരുള്ള ഇരുത്തിയൊന്നുകാരിയായാണ് സ്കൂട്ടി സെസ്റ്റിനെ അത്യുന്നത നിരത്തിലേയ്ക്ക് ഓടിച്ച് കയറ്റിയത്. 18,380 അടി ഉയരത്തിലാണ് ഈ പാത. ഹിമാലയത്തിലെ ഖര്‍ദുങ് ലാ ചുരം കയറിയ ആദ്യ 110 സിസി സ്കൂട്ടറെന്ന നിലയില്‍ സ്കൂട്ടി സെസ്റ്റ് 110 ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടിയിരുന്നു. ഒട്ടേറെ കടുത്ത സാഹചര്യങ്ങളെ അതിജീവിച്ച് 20 ദിവസം നീണ്ട യാത്രയ്ക്കൊടുവിലാണ് അനം ഹാഷിം ഖര്‍ദുങ് ലായിലെത്തിയത്. ജമ്മുവില്‍ നിന്നായിരുന്നു യാത്രയ്ക്ക് തുടക്കം.


ഇരട്ട വര്‍ണ്ണത്തിലുള്ള സീറ്റ് , ഹിമാലയന്‍ ഓക്ക് നിറത്തിലുള്ള ഇന്റീരിയര്‍ പാനല്‍ , സ്പെഷല്‍ എഡിഷന്‍ എംബ്ലം, ഹിമാലയന്‍ ഹൈ ബോഡി നിറം എന്നിവയാണ് സ്കൂട്ടി സെസ്റ്റ് ഹിമാലയന്‍ ഹൈസ് എഡിഷനറെ പ്രത്യേകതകള്‍ .7.9 ബിഎച്ച്പി ശേഷിയുള്ള 109.7 സിസി , സിംഗിള്‍ സിലിണ്ടര്‍ , ഫോര്‍ സ്ട്രോക്ക് എന്‍ജിനുള്ള സ്കൂട്ടി സെസ്റ്റിന് 62 കിമീ ലീറ്റര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.


കൊച്ചി എക്സ്‍ഷോറൂം വില 51,385 രൂപ.



Related Stories
TOP