Home  >  Beyond Wheels >   Beyond Wheels Details
മൈക്രോമാക്സിന്റെ പുതിയ ഫുള്‍ എച്ച്ഡി ടിവി
ജയശ്രീ മോഹന്‍
Posted on: Monday, Aug 24, 2015   11:00 PM


ഇന്ത്യന്‍ കമ്പനി മൈക്രോമാക്സ് പുതിയ ഫുള്‍ എച്ച്ഡി ടിവി വിപണിയിലിറക്കി. 43 ഇഞ്ച് ( 109.2 സെ.മീ.) സ്ക്രീനുള്ള 43ബി6000എംഎച്ച്ഡി എന്ന പുതിയ മോഡലിന് 31,299 രൂപയാണ് വില. 


ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ളതാണ് മൈക്രോമാക്സ് എല്‍ഇഡി ടിവി. സ്മാര്‍ട്ട്ഫോണിലും ടാബ്‍ലെറ്റിലും മറ്റുമുള്ള വീഡിയോകള്‍ ബ്ലൂടൂത്ത് മുഖേന ടിവിയിലൂടെ കാണാന്‍ ഇത് അവസരമൊരുക്കുന്നു. അഞ്ച് ബാന്‍ഡ് ഇക്വലൈസറുളള ടിവിയ്ക്ക് 20 വാട്ട്സ് ( 10 വാട്ട്സ് x2) ആണ് ഓഡിയോ ഔട്ട്പുട്ട്. രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ , രണ്ട് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍ , ആര്‍സിഎ പോര്‍ട്ട്, ആര്‍എഫ് പോര്‍ട്ട് എന്നിവ ടിവിയിലുണ്ട്. 178 ഡിഗ്രി കോണില്‍ നിന്നു പോലും സ്ക്രീനിലെ ദൃശ്യങ്ങള്‍ വ്യക്തമായി കാണാം. 



Related Stories







TOP