Home  >  Beyond Wheels >   Beyond Wheels Details
ആകര്‍ഷകമായ വിലയ്ക്ക് മൈക്രോമാക്സ് ഫോര്‍ കെ ടിവി
ജയശ്രീ മോഹന്‍
Posted on: Saturday, Mar 14, 2015   2.00 PM


കുറഞ്ഞ വിലയ്ക്ക് ഫോര്‍ കെ ടിവി വാങ്ങണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ മൈക്രോമാക്സിന്റെ പുതിയ മോഡലുകള്‍ പരിഗണിക്കാം. 2012 ല്‍ ടിവി വിപണിയില്‍ പ്രവേശിച്ച മൈക്രോമാക്സ് ആദ്യമായാണ് ഫോര്‍ കെ ടിവികള്‍ പുറത്തിറക്കുന്നത്. 42 ഇഞ്ച് , 49 ഇഞ്ച് എന്നിങ്ങനെ വലുപ്പമുള്ള രണ്ട് മോഡലുകളുണ്ട്. ഫ്ലിപ്കാര്‍ട്ടില്‍ മാത്രം വില്‍പ്പനയ്ക്കുള്ള ഈ മോഡലുകള്‍ക്ക് വില യഥാക്രമം 39,990 രൂപ , 49,990 രൂപ എന്നിങ്ങനെയാണ്.


ദൃശ്യമികവ് നല്‍കുന്ന ആള്‍ട്രാ ഹൈ ഡെഫിനിഷന്‍ ( ഫോര്‍ കെ ) ഡിസ്പ്ലേയ്ക്ക് 3840x2160  പിക്സല്‍സ് ആണ് റെസലൂഷന്‍ . മൈക്രോമാക്സ് ടിവികള്‍ സ്മാര്‍ട്ട് ടിവി കൂടിയാണ് . ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ടിവിയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ , ഫേസ്‍ബുക്ക് , ട്വിറ്റര്‍ , ജിമെയില്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ പ്രീലോഡഡ് ആണ്. ഡ്യുവല്‍ കോര്‍ പ്രൊസസ്സര്‍ , ഒരു ജിബി റാം എന്നിവയുള്ള ടിവിയ്ക്ക് 2.2 ജിബി ഇന്റേണല്‍ മെമ്മറിയുണ്ട്. മൈക്രോ എസ്‍ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 32 ജിബി വരെ വിപുലീകരിക്കാം.  വൈഫൈ , എച്ച്ഡിഎംഐ , യുഎസ്ബി തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകള്‍ ടിവിയ്ക്കുണ്ട്.



Related Stories







TOP

Car Bike








Designed and developed by EGGS