Home  >  Beyond Wheels >   Beyond Wheels Details
വിവോയുടെ പുതിയ സെല്‍ഫി സ്മാര്‍ട്ട്ഫോണ്‍
ജയശ്രീ മോഹന്‍
Posted on: Monday, Mar 20, 2017   2:00 PM


സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണരംഗത്തെ പ്രമുഖ ചൈനീസ് കമ്പനി വിവോ പുറത്തിറക്കിയ പുതിയ മോഡലാണ് വൈ 66. സെല്‍ഫി പ്രേമികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഫോണിന് 14,990 രൂപയാണ് വില.


വിവോ വൈ 66 ന് 16 മെഗാപിക്സല്‍ ക്യാമറയുണ്ട് മുന്‍ഭാഗത്ത്. മൂണ്‍ ലൈറ്റ് ഗ്ലോ ഡിസ്പ്ലേ ഫ്ലാഷ് ഇതിനുണ്ട്. ഫോണിന്റെ പിന്‍ഭാഗത്ത് എല്‍ഇഡി ഫ്ലാഷുള്ള 13 മെഗാപിക്സല്‍ ക്യാമറയാണ്. സ്മാര്‍ട്ട് സ്ക്രീന്‍ സ്പ്ലിറ്റ് വിവോ  വൈ 66 ന്റെ സവിശേഷതയാണ്. വീഡിയോ കാണുന്നതിനിടെ സ്ക്രീനിന്റെ പകുതി ഭാഗത്ത് ചാറ്റ് വിന്‍ഡോ ഓപ്പണ്‍ ചെയ്ത് മെസേജ് അയയ്ക്കാനും വായിക്കാനുമാകും. ഫോര്‍ കണക്ടിവിറ്റിയുള്ള ഫോണിന് ഡ്യുവല്‍ സിം സൗകര്യമുണ്ട്.


ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‍മെല്ലോ ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ഫണ്‍ടച്ച് ഒഎസ് 3.0 യാണ് ഫോണിന് ഉപയോഗിക്കുന്നത്. 5.5 ഇഞ്ച് എച്ച്ഡി (720x1280 പിക്സല്‍സ് ) ഡിസ്പ്ലേയുള്ള ഫോണിന് ലോഹനിര്‍മിത ബോഡിയാണ്. 64 ബിറ്റ് ഒക്ടാകോര്‍ പ്രൊസസ്സറും മൂന്ന് ജിബി റാമും ഫോണിന് കരുത്തേകുന്നു. ഇന്റേണല്‍ മെമ്മറി 32 ജിബി. 256 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്ഡി കാര്‍ഡിട്ട് മെമ്മറി വിപുലീകരിക്കാം. 3,000 എംഎഎച്ച് ആണ് ബാറ്ററിശേഷി. ഭാരം 155 ഗ്രാം. 


വൈഫൈ, ബ്ലൂടൂത്ത് 4.0, യുഎസ്‍ബി 2.0, ഒടിജി സപ്പോര്‍ട്ട് , ജിപിഎസ് , എഫ്‍എം റേഡിയോ എന്നിവ കണക്ടിവിറ്റികളില്‍ പെടുന്നു. ആക്സറോമീറ്റര്‍ , ആംബിയന്റ് ലൈറ്റ് സെന്‍സര്‍ , പ്രൊക്സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളുമുണ്ട്. ഗോള്‍ഡ് , ബ്ലാക്ക് ബോഡി നിറങ്ങളില്‍ ലഭിക്കും.



Related Stories







TOP
Designed and developed by EGGS