Home  >  Beyond Wheels >   Beyond Wheels Details
ഇന്റക്സ് അക്വാ സ്ട്രോങ് 5.1 പ്ലസ് , വില 5,490 രൂപ.
ജയശ്രീ മോഹന്‍
Posted on: Monday, Mar 06, 2017   4:00 PM


ഇന്ത്യന്‍ കമ്പനി ഇന്റക്സ് പുറത്തിറക്കിയ പുതിയ ബജറ്റ് ഫോര്‍ ജി സ്മാര്‍ട്ട്ഫോണാണ് അക്വാ സ്ട്രോങ് 5.1 പ്ലസ്. വില 5,490 രൂപ. ഗോള്‍ഡ് , ബ്ലാക്ക് നിറങ്ങളില്‍ ലഭിക്കും.


കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഇന്റക്സ് പുറത്തിറക്കിയ അക്വാ സ്ട്രോങ് 5.1 ന്റെ പിന്‍ഗാമിയാണ് സ്ട്രോങ് 5.1 പ്ലസ്. മുന്‍ഗാമിയ്ക്ക് എല്‍ടിഇ സപ്പോര്‍ട്ട് ആണ് ഉണ്ടായിരുന്നതെങ്കില്‍ പുതിയ മോഡലിന് വിഒഎല്‍ടിഇ സപ്പോര്‍ട്ടുണ്ട്. അഞ്ചിഞ്ച് (480x854 പിക്സല്‍സ്) ഡിസ്പ്ലേയുള്ള ഫോണിന് ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‍മെല്ലോ ഓപ്പറേറ്റിങ് സിസ്റ്റമാണ്. 1.3 ഗിഗാഹെട്സ് ക്വാഡ് കോര്‍ പ്രൊസസ്സറും ഒരു ജിബി റാമും ഉപയോഗിക്കുന്നു. രണ്ട് സിം സ്ലോട്ടുകള്‍ ( മൈക്രോ+മൈക്രോ/മൈക്രോ എസ്‍ഡി കാര്‍ഡ്) ഉണ്ട്.

എട്ട് ജിബി ആണ് ഇന്റേണല്‍ മെമ്മറി. 64 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്ഡി കാര്‍ഡിട്ട് മെമ്മറി വിപുലീകരിക്കാം. ഫ്ലാഷ് സപ്പോര്‍ട്ടുള്ള അഞ്ച് മെഗാപിക്സല്‍ ക്യാമറ ഫോണിന്റെ പിന്നിലുണ്ട്. രണ്ട് മെഗാപിക്സലിന്റേതാണ് മുന്നിലെ ക്യാമറ. ഫോണിന്റെ 2,000 എംഎഎച്ച് ബാറ്ററി അഞ്ച് മണിക്കൂര്‍ ടോക്ക് ടൈം നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി , വൈഫൈ, ജിപിആര്‍എസ്, എഫ്എം റേഡിയോ, വൈഫൈ ഹോട്ട് സ്പോട്ട്, എച്ച്എസ്‍പിഎ എന്നിയും ഫോണിലുണ്ട്. ഭാരം 150.6 ഗ്രാം. ഫോണ്‍ കാണാതെപോയാല്‍ കണ്ടത്തുന്നതിനുള്ള സ്മാര്‍ട്ട് ട്രാക്കിങ് സൗകര്യം അക്വാ സ്ട്രോങ് 5.1 പ്ലസിലുണ്ട്. എംഐ ഫോണ്‍ സെക്യൂരിറ്റി , ഗെയിം പ്ലേ, വിഡിയോപ്ലേ, ക്യുആര്‍ കോഡ് റീഡര്‍ എന്നിവ ഫോണില്‍ പ്രീലോഡഡ് ആണ്.



Related Stories







TOP