Home  >  Beyond Wheels >   Beyond Wheels Details
ആദ്യത്തെ 4ജി സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍
ജയശ്രീ മോഹന്‍
Posted on: Monday, Feb 13, 2017   3:00 PM


ടച്ച് സ്ക്രീന്‍ ഫോണിനോട് താല്‍പ്പര്യമില്ല. പക്ഷേ റിലയന്‍സിന്റെ ജിയോ കണക്ഷന്‍ ഉപയോഗിക്കുകയും വേണം. ഇത്തരം ആഗ്രഹമുള്ളവര്‍ക്കായി ലാവ നിര്‍മിച്ച പുതിയ ഫീച്ചര്‍ഫോണ്‍ - ഫോര്‍ജി കണക്ട് എം വണ്‍ വിപണിയിലെത്തി. റിലയന്‍സ് ജിയോ സിം ഉപയോഗിച്ച് ഫോര്‍ ജി കണക്ടിവിറ്റി നേടാനാവുന്ന ഫോണിന് വില 3,333 രൂപയാണ്.


ഇന്ത്യയിലെ ആദ്യ ഫോര്‍ ജി സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍ എന്നു കമ്പനി വിശേഷിപ്പക്കുന്ന ഫോര്‍ജി കണക്ട് എം വണ്ണിന് 1.2 ഗിഗാഹെട്സ് ക്വാഡ് പ്രൊസസ്സറും 512 എംബി റാമും ഉപയോഗിക്കുന്നു. 2.4 ഇഞ്ചാണ് സ്ക്രീന്‍ വലുപ്പം. 1750 എംഎഎച്ച് ബാറ്ററിയുള്ള ഫോണിന് വിജിഎ ക്യാമറയും ബ്ലൂടൂത്തുമുണ്ട്. ഫോര്‍ ജി മാത്രമല്ല ടൂ ജി വോയ്സ് കാളിങ്ങും ഇതില്‍ സാധ്യമാണ്.

ഫേസ്ബുക്ക് ലൈറ്റ് പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകള്‍ ഫോണില്‍ പ്രീലോഡഡ് ആണ്. നാല് ജിബി ആണ് ഇന്റേണല്‍ മെമ്മറി. 32 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്‍ഡി കാര്‍ഡിട്ട് മെമ്മറി വിപുലീകരിക്കാം. എല്‍ഇഡി ടോര്‍ച്ചും എഫ്എം റേഡിയോയും ഫോണിലുണ്ട്.



Related Stories







TOP