Home  >  Beyond Wheels >   Beyond Wheels Details
സാംസങ്ങിന്റെ പുതിയ ബജറ്റ് ഫോര്‍ ജി സ്മാര്‍ട്ട്ഫോണ്‍
ജയശ്രീ മോഹന്‍
Posted on: Monday, Jan 09, 2017   10:00 AM


സാംസങ്ങിന്റെ പുതിയ ബജറ്റ് ഫോര്‍ ജി സ്മാര്‍ട്ട്ഫോണ്‍ - ഗ്യാലക്സി ജെ വണ്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. ഗോള്‍ഡ് , ബ്ലാക്ക് , വൈറ്റ് ബോഡിനിറങ്ങളില്‍ ലഭ്യമായ ഫോണിന് 6,860 രൂപയാണ് വില.


നാലര ഇഞ്ച് ( 480x800 പിക്സല്‍സ് ) അമോലീഡ് ഡിസ്പ്ലേയുള്ള ഗ്യാലക്സി ജെ വണ്ണിന് 1.3 ഗിഗാഹെട്സ് ക്വാഡ് കോര്‍ പ്രൊസസ്സറും ഒരു ജിബി റാമും ഉപയോഗിക്കുന്നു. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ആണ് ഓപ്പറേറ്റിങ് സിസ്റ്റം. രണ്ട് മൈക്രോ സിമ്മുകള്‍ ഫോണിലിടാം. ഫോണിന്റെ പിന്‍ഭാഗത്ത് എല്‍ഇഡി ഫ്ലാഷോടുകൂടിയ അഞ്ച് മെഗാപിക്സല്‍ ഓട്ടോഫോക്കസ് ക്യാമറയും മുന്‍ഭാഗത്ത് രണ്ട് മെഗാപിക്സലിന്റെ ക്യാമറയുമുണ്ട്.

എട്ട് ജിബി ആണ് ഇന്റേണല്‍ സ്റ്റോറേജ്. 128 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്ഡി കാര്‍ഡിട്ട് മെമ്മറി വിപുലീകരിക്കാം. ഫോര്‍ ജി കൂടാതെ ത്രീ ജി , വൈ ഫൈ , ബ്ലൂടൂത്ത് 4.1 , ജിപിഎസ് , ജിപിആര്‍എസ് / എഡ്ജ് , മൈക്രോ യുഎസ്‍ബി കണക്ടിവിറ്റി ഓപ്ഷനുകളും ഫോണിനുണ്ട്. 2,050 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ഭാരം 131 ഗ്രാം.



Related Stories







TOP