Home  >  Beyond Wheels >   Beyond Wheels Details
കൊതുകിനെ ഓടിക്കും എല്‍ജി ടിവി
ജയശ്രീ മോഹന്‍
Posted on: Friday, Jun 10, 2016   12:20 PM


കൊതുകുകടി പേടിക്കാതെ ടിവി കാണണമെന്ന് ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ എല്‍ജിയുടെ മസ്കീറ്റോ എവേ ടിവി വാങ്ങിയാല്‍ മതി. ടിവിയിലെ ആള്‍ട്രോ സോണിക് ഉപകരണം ഓണ്‍ ചെയ്ത് വച്ചാല്‍ കൊതുക് ഓടിപ്പോകുമെന്നാണ് കമ്പനി പറയുന്നത്. ആള്‍ട്രാ സോണിക് ശബ്ദ തരംഗങ്ങള്‍ കൊതുകിനെ അകറ്റിനിര്‍ത്തുമത്രേ.


മസ്കീറ്റോ എവേ ടിവി ശ്രേണിയില്‍ രണ്ട് വലുപ്പത്തിലുള്ള മോഡലുകളുണ്ട്. 32 ഇഞ്ച് (മോഡല്‍ -32LH520D)വലുപ്പമുള്ള എല്‍ഇഡി ടിവിയ്ക്ക് 26,900 രൂപയാണ് വില. ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുള്ള ടിവിയ്ക്ക് 20 വാട്ട്സ് ആണ് സൌണ്ട് ഔട്ട്പുട്ട്. 43 ഇഞ്ച് (മോഡല്‍ -43LH520T) ടിവിയ്ക്ക് വില 47,500 രൂപ. പെന്‍ ഡ്രൈവ് , എക്സ്‍ടേണല്‍ ഹാര്‍ഡ് ഡ്രൈവ് എന്നിവയിലെ സിനിമയും പാട്ടുമൊക്കെ ആസ്വദിക്കുന്നതിനായി യുഎസ്ബി പോര്‍ട്ട് ടിവിയില്‍ നല്‍കിയിട്ടുണ്ട്.



Related Stories







TOP